Follow the News Bengaluru channel on WhatsApp

അതിര്‍ത്തികളില്‍ പരിശോധന, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ കവിയാത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക. ദക്ഷിണ കന്നഡ, കുടക് ജില്ലകളിലും ബെംഗളൂരുവിലുമാണ് പരിശോധന കര്‍ശനമാക്കിയത്. മഹാരാഷ്ട്ര – കര്‍ണാടക അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തലപ്പാടി, മാക്കൂട്ട, മൂലഹോളെ,ബാവലി, കുട്ട എന്നി അതിര്‍ത്തികളിലും പരിശോധന ആരംഭിച്ചു. ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളില്‍ കേരളത്തില്‍ നിന്നും എത്തുന്ന യാത്രക്കാരെ ആരോഗ്യ വിഭാഗം പരിശോധനക്ക് വിധേയമാക്കിയിരുന്നു. തമിഴ്‌നാടുവഴി ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന കേരളത്തില്‍ നിന്നുള്ള വാഹനങ്ങളേയും പരിശോധിച്ചശേഷമാണ് വിട്ടത്.

പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നതോടെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരുവില്‍ നിന്നും കാസറഗോടേക്കുള്ള സര്‍ക്കാര്‍ – സ്വകാര്യ ബസ് സര്‍വീസുകള്‍ രണ്ടാഴ്ച്ചത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. മംഗളൂരു എം.പി നളിന്‍ കുമാര്‍ കട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.

കേരളം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും പഠനത്തിനും ജോലിക്കും കച്ചവടത്തിനുമായി അതിര്‍ത്തി ജില്ലകളിലേക്ക് ദിവസേന പോയി വരുന്നവര്‍ക്ക് പ്രതിവാര പാസ് ഏര്‍പ്പെടുത്താനും ആഴ്ചയില്‍ ഒരിക്കല്‍ പരിശോധന നടത്താനുള്ള സംവിധാനമേര്‍പ്പെടുത്താനും അതത് ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന എട്ടുജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർദേശം നൽകി. ബെംഗളൂരു അര്‍ബന്‍, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, കുടക്, മൈസൂരു, ശിവമോഗ, ഉഡുപി, ചാമരാജ് നഗര്‍ എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍മാർക്കാണ് നിർദേശം നല്കിയത്. വിനോദസഞ്ചാരികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മുഖാവരണം ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനമൊരുക്കണം. ഹോം സ്റ്റേകളിലും റിസോർട്ടുകളിലും മുറിയെടുക്കുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കൈവശം കരുതണം. ഇതിനൊപ്പം റെയിവേ സ്റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലും കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും നിർദേശമുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.