Follow the News Bengaluru channel on WhatsApp

വാഹനാപകടങ്ങളില്‍ 3 മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമൊരുക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ 3 മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തയാറാക്കുന്നത്.

അപകടത്തിനിരയായവര്‍, പോലീസ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയ്‌ക്കെല്ലാം ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഓണ്‍ലൈന്‍ സംവിധാനമാണിത്. രാജ്യത്തെ അപകട നഷ്ടപരിഹാരക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഏകീകരിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും കേന്ദ്രസര്‍ക്കാരിനെ സന്നദ്ധത അറിയിച്ചു.

പുതിയ പ്ലാറ്റ്‌ഫോമില്‍ ക്ലെയിം റജിസ്റ്റര്‍ ചെയ്താല്‍ ട്രാഫിക് പോലീസ് അപകടം സംബന്ധിച്ച രേഖകള്‍ അപ്ലോഡ് ചെയ്യുകയും ഇന്‍ഷുറന്‍സ് കമ്പനികള്‍ പെട്ടെന്നു തന്നെ നഷ്ടപരിഹാരം സംബന്ധിച്ചു തീരുമാനമെടുക്കുകയും ചെയ്യും.

വാഹനാപകടക്കേസുകളില്‍ ക്ലെയിമുകള്‍ക്കുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ വര്‍ഷങ്ങളെടുക്കുന്നതില്‍ കഴിഞ്ഞദിവസം സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.