Follow the News Bengaluru channel on WhatsApp

കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ഡോക്ടര്‍മാര്‍ വീടുകളിലെത്തി പരിശോധിക്കും

ബെംഗളൂരു : കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ആരോഗ്യ സംഘങ്ങള്‍ വീടുകളിലെത്തി പരിശോധിക്കുന്നതിന് തുടക്കമായി. ബെംഗളൂരു നഗരസഭാ പരിധിയിലുള്ള വീടുകളിലാണ് സംഘമെത്തി പരിശോധന നടത്തുക. കോവിഡ് മൂന്നാം തരംഗത്തിനു തടയിടുകയാണ് ലക്ഷ്യം. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട 108 മെഡിക്കല്‍ സംഘങ്ങള്‍ നഗരത്തിലെ 29 ലക്ഷം വീടുകള്‍ കയറിയിറങ്ങി പരിശോധന നടത്തും.

കോവിഡ് ലക്ഷണങ്ങളുള്ളവരെ തല്‍ക്ഷണം പരിശോധിക്കും. പോസിറ്റീവാണെന്നു തെളിഞ്ഞാല്‍ 6 മണിക്കൂറിനകം വിദഗ്ധ ഡോക്ടരുടെ സംഘത്തെ അയയ്ക്കും. ആദ്യഘട്ടത്തില്‍ നഗരപരിധിയിലെ 27 നിയമസഭാ മണ്ഡലങ്ങളില്‍  54 വാര്‍ഡുകളിലാണ് ആരോഗ്യ പരിശോധന ആരംഭിച്ചത്. ഒരു ദിവസം 50 വീടുകളില്‍ സംഘമെത്തും. വരുംദിനങ്ങളില്‍ 198 വാര്‍ഡുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് യജ്ഞം ഉദ്ഘാടനം ചെയ്ത് റവന്യു മന്ത്രി ആര്‍.അശോക പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.