Follow the News Bengaluru channel on WhatsApp

അഫ്ഗാനില്‍ കുടുങ്ങിയ കര്‍ണാടക സ്വദേശികളെ തിരികെയെത്തിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിച്ചു

ബെംഗളൂരു: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ കര്‍ണാടക സ്വദേശികളെ നാട്ടില്‍ തിരികെയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഓഫീസറെ നിയമിച്ചു. മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും ബെംഗളൂരു സി.ഐ.ഡി. ഡിവിഷനിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസുമായ ഉമേഷ് കുമാറിനെയാണ് നിയമിച്ചത്.

സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം ചേര്‍ന്നാണ് നോഡല്‍ ഓഫിസര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 329 അഫ്ഗാനികള്‍ കര്‍ണാടകയില്‍ താമസിക്കുന്നുണ്ട്. ഇതില്‍ 192 പേര്‍ വിദ്യാര്‍ഥികളാണ്. ഇവരുടെ വിസ പുതുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

അഫ്ഗാനിൽ കുടുങ്ങിയ കർണാടകയിൽ നിന്നുള്ളവരുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ : 080-22094498, 080-22942628, 9480800187. ഈ മെയിൽ : afghan_kar@ksp.gov.in.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.