Follow the News Bengaluru channel on WhatsApp

വിവാഹ അഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ പിതാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു

ബെംഗളൂരു: വിവാഹ അഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു. ബെംഗളൂരു നെലമംഗലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബെട്ടണഗരെ സ്വദേശി എച്ച് നാഗപ്പ (50) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ പെണ്‍കുട്ടിയുടെ സുഹൃത്ത് നരേഷ് കുമാര്‍ (28), നരേഷ് കുമാറിന്റെ രണ്ട് സുഹൃത്തുക്കളും ഒളിവിലാണ്.

തിങ്കളാഴ്ച നരേഷ് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ഥന നടത്തിയപ്പോള്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചിരുന്നു. തുടര്‍ന്ന് രാത്രി വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് നാഗപ്പ നരേഷിനെ താക്കീത് ചെയ്തു. എന്നാല്‍ പിറ്റേ ദിവസം രാവിലെ മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന നാഗപ്പയെ നരേഷും സുഹൃത്തുക്കളും വഴിയിൽ തടഞ്ഞ് നിര്‍ത്തി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. നാഗപ്പ എതിര്‍ക്കുന്നതിനാലാണ് മകള്‍ വിവാഹത്തിന് സമ്മതിക്കാത്തതെന്നാണ് നരേഷ് ആരോപിച്ചത്. വാക്ക് തര്‍ക്കം രൂക്ഷമായതോടെ നരേഷ് കൈയില്‍ കരുതിയ ഇരുമ്പ് വടിയെടുത്ത് നാഗപ്പയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാഗപ്പയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.