Follow the News Bengaluru channel on WhatsApp

അമിതവണ്ണം

ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഈ അവസ്ഥ അമിതവണ്ണം അഥവാ അതിസ്ഥൗല്യം എന്ന രോഗമാണ്.
അമിതഭക്ഷണം, കൊഴുപ്പുകൂടുതലുള്ള ആഹാരങ്ങളുടെ അമിതഉപയോഗം, വ്യായാമക്കുറവ്, പിറ്റിയൂട്ടറിഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തനവൈകല്യം, ജനിതകപരമായ കാരണങ്ങള്‍, ദീര്‍ഘസമയം ഇരുന്നുകൊണ്ട് ജോലിചെയ്യല്‍, ഇപ്പോഴുള്ള ജീവിതരീതിയിലുള്ള മാറ്റം, എന്നിവയെല്ലാം അമിതവണ്ണം ഉണ്ടാവാനുള്ള കാരണങ്ങളാണ്.

ഒരാളുടെ ബോഡിമാസ് ഇന്‍ഡക്‌സ് 25-30 നും ഇടയിലാണെങ്കില്‍ അയാള്‍ക്ക് അമിതഭാരമുണ്ട് എന്നുപറയാം. ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരത്തിന്റെ അളവിന്റെ സൂചികയാണ് ബോഡി മാസ് ഇന്‍ഡക്‌സ് എന്നത്. ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗ്ഗംകൊണ്ട് ഹരിച്ചാണ് ബോഡിമാസ് ഇന്‍ഡക്‌സ് കണക്കാക്കുന്നത്. അമിതവണ്ണമുള്ളവരുടെ ബോഡിമാസ് ഇന്‍ഡക്സ് 30ന് മുകളിലായിരിക്കും.

അമിതമേദോവൃദ്ധികൊണ്ട് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, ഗാള്‍സ്റ്റോണ്‍, കോളിസിസ്സ്‌റ്റേറ്റിസ്, കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുക, ഫാറ്റിലിവര്‍, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പക്ഷാഘാതം എന്നീ രോഗങ്ങള്‍ അമിതവണ്ണമുള്ളവര്‍ക്ക് വരാനുള്ള സാധ്യതയുണ്ട്.

അമിതമായ കൊഴുപ്പ് ഉദരഭാഗത്ത് അടിഞ്ഞുകൂടുക, അമിതമായി വിയര്‍ക്കുക, വിശപ്പും ദാഹവും കൂടുതലുണ്ടാവുക, ഉറക്കം കൂടുതല്‍, ആലസ്യം, ശരീരശക്തികുറയുക, നടക്കുമ്പോള്‍ കിതപ്പ് അനുഭവപ്പെടുക എന്നിവയെല്ലാം അമിതവണ്ണമുള്ളവരില്‍ കണ്ടുവരുന്നു.

ആഹാരത്തില്‍ ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുകയും മാംസം, പാല്‍ തുടങ്ങി കൊഴുപ്പുകൂടിയവ ഒഴിവാക്കുകയുമാണ് അമിതവണ്ണമുള്ളവര്‍ ചെയ്യേണ്ടത്. ശരീരശക്തിയ്ക്കനുസരിച്ചുള്ള വ്യായാമം, നടത്തം, പ്രാണായാമം തുടങ്ങിയ ശ്വസനവ്യായാമങ്ങള്‍ എന്നിവ മേദസ്സിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.

വിഡംഗാദിചൂര്‍ണം, അയസ്‌കൃതി, വരാദികഷായം തുടങ്ങിയ ഓഷധങ്ങള്‍ വൈദ്യനിര്‍ദ്ദേശപ്രകാരം കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായകമാണ്.
വിരേചനവും ഉദ്വര്‍ത്തന ചികിത്സയും അമിതവണ്ണം കുറയ്ക്കാന്‍ പ്രയോജനപ്രദമാണ്.

ബെംഗളൂരു ജയനഗറിലുള്ള കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ അമിതവണ്ണമുള്ളവര്‍ക്കായി പ്രത്യേക ചികിത്സ ലഭ്യമാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 9916176000 എന്നീ നമ്പറുകളിലും blorebr@aryavaidyasala.com എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.