അഞ്ചുരൂപ നാണയം വിഴുങ്ങി നാലു വയസ്സുകാരി മരിച്ചു
മൈസൂരു: നാണയം വിഴുങ്ങി നാലു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. ഖുഷി (4) ആണ് മരിച്ചത്. മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിലെ ഹിരെക്യാതനഹള്ളിയിലാണ് സംഭവം.
കുട്ടി മുത്തശ്ശിയുടെ വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ അഞ്ചുരൂപ നാണയം വിഴുങ്ങുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു. കുട്ടിയെ വീട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് നടത്തിയ എക്സറേ പരിശോധനയിൽ തൊണ്ടയിൽ അഞ്ചുരൂപ നാണയം കുടുങ്ങിയതായി കണ്ടെത്തി. കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ട കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.