Follow the News Bengaluru channel on WhatsApp

15 പുതിയ ഉത്പന്നങ്ങളുമായി കോട്ടക്കല്‍ ആര്യവൈദ്യശാല

ബെംഗളൂരു: രോഗപ്രതിരോധത്തിനും ശാരീരിക പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിനും സഹായകരമാകുന്ന പുതിയ പതിനഞ്ച് ഉത്പന്നങ്ങള്‍ വിപണിയിലിറക്കി കോട്ടക്കല്‍ ആര്യവൈദ്യശാല. 119 വർഷത്തെ അനുഭവത്തിലൂടെ ആർജ്ജിച്ച ആയുർവേദ ഔഷധജ്ഞാനത്തെ ജനനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആര്യവൈദ്യശാല ഓവർ-ദ-കൗണ്ടർ (ഒ.ടി.സി) ഉത്പന്ന വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്.

ഇവയുടെ വിപണനോദ്ഘാടനം വ്യാഴാഴ്ച കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍ ആദ്യകാല വിതരണക്കാരന്‍ കോട്ടക്കല്‍ ഗോപിനായര്‍ക്കു നല്‍കി നിര്‍വഹിച്ചു. ബെംഗളൂരു അടക്കമുള്ള ആര്യ വൈദ്യശാലയുടെ ബ്രാഞ്ചുകളിലും പ്രധാന മെഡിക്കല്‍ ഷോപ്പുകളിലും അംഗീകൃത ഡീലർഷിപ്പുകളിലും പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാണ്. പുതിയ കാലത്തിനിണങ്ങിയ ഉത്‌പന്നങ്ങളാണ് ഇന്ത്യയൊട്ടാകെ ലഭ്യമാക്കുന്നതെന്ന് ഡോ.പി.എം. വാര്യർ പറഞ്ഞു.

രോഗ പ്രതിരോധത്തിനുള്ള ആയുഷ്‌ക്വാഥ ചൂര്‍ണം, പേശീ വേദന, സന്ധിവേദന, ഉളുക്ക് എന്നിവക്ക് മോചനമേകുന്ന പെയിന്‍ സ്‌പ്രേ, സി- ഹെല്‍ത്ത് ഫോര്‍ട്ട്, വിഭ സോപ്പ്, വിഭ ഹാന്‍ഡ് വാഷ്, വിഭ ഹെയര്‍ ക്രീം, വിഭ സ്‌കിന്‍ കെയര്‍ ക്രീം, കേശ സംരക്ഷണത്തിനായി നറിഷിംഗ് ഷാംപു എന്നിവയാണ് പുതിയ ഉത്പന്നങ്ങള്‍. കുട്ടികളുടെ ചര്‍മ്മ സംരക്ഷണത്തിന് സഹായകരമാകുന്ന ബേബി ഗ്ലോ സോപ്പ്, ബേബി ഓയില്‍ എന്നിവയും പുറത്തിറക്കിയവയില്‍ ഉണ്ട്.

ചീഫ് മാര്‍ക്കറ്റിംഗ് കെ.വി. രാമചന്ദ്ര വാരിയര്‍ ഡിലര്‍മാര്‍ക്കുള്ള ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സെയില്‍ അഡീഷണല്‍ മേധാവി ടി ജയരാജ് അംഗീകൃത വിതരണക്കാര്‍ക്കുള്ള ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ചീഫ് ആര്‍ ആന്റ് ഡി ഡോ. ടി.എസ് മാധവന്‍കുട്ടി ഉത്പന്നങ്ങളെ പരിചയപ്പെടുത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.