Follow the News Bengaluru channel on WhatsApp

പാരമ്പര്യേതര ഊര്‍ജ്ജവും നമ്മുടെ അതിജീവനവും: ന്യൂസ് ബെംഗളൂരു ഡോട്ട് കോം-കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ വെബിനാര്‍ സെപ്തംബര്‍ 19ന്

ബെംഗളൂരു: ന്യൂസ് ബെംഗളൂരു ഡോട്ട് കോമും കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷനും (കെഇഎ) സംയുക്തമായി നടത്തുന്ന വെബിനാര്‍ സീരിസിന്റെ നാലാമത് വെബിനാര്‍ സെപ്തംബര്‍ 19 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സൂം പ്ലാറ്റ്ഫോമില്‍ നടക്കും. ‘പാരമ്പര്യേതര ഊര്‍ജ്ജവും നമ്മുടെ അതിജീവനവും’ എന്ന വിഷയത്തില്‍ പ്രമുഖ സൗരോര്‍ജ്ജ വിദഗ്ധനും വാട്‌സാ എനര്‍ജി ടെക്‌നോളജീസ് സി.ഇ.ഒയുമായ അജയ് തോമസ്, കെ.ഇ.എ വൈസ് പ്രസിഡണ്ട് ഡോ. ടോം ജോര്‍ജ് എന്നിവര്‍ ക്ലാസ്സെടുക്കും. കാറ്റ്, സൂര്യപ്രകാശം എന്നിവ അടക്കമുള്ള പ്രകൃതിദത്ത ഊര്‍ജ്ജസ്രോതസുകളെ ഉപയോഗപ്പെടുത്തി ഭാവിയിലെ ഊര്‍ജ്ജ പ്രതിസന്ധി നേരിടേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് വെബിനാറില്‍ വിശദീകരിക്കും. ന്യൂസ് ബെംഗളൂരു എഡിറ്റര്‍ ഉമേഷ് രാമന്‍, കെ.ഇ.എ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ സുന്ദരേശന്‍ എന്നിവര്‍ വെബിനാറിൽ സംസാരിക്കും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയാണ് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള എഞ്ചിനിയേഴ്സ് അസോസിയേഷന്‍. കേരളത്തിലെ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ തുടക്കത്തിലും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ കെ.ഇ.എ നടത്തിയിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ ന്യൂസ് ബെംഗളൂരു ഡോട്ട് കോമും കെ.ഇ.എയും സഹകരിച്ച് കോവിഡിന്റെ തുടക്കത്തില്‍ കോവിഡാനന്തര ലോകം നേരിടുന്ന വെല്ലുവിളികള്‍, സാധ്യതകള്‍, കോവിഡ് കാല മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇതിനകം നാലോളം വെബിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വെബിനാര്‍ ലിങ്ക്:

https://us02web.zoom.us/j/86978678212?pwd=L1RWL2NkUFZsMUVNUlRieDNFT3VTdz09

Meeting ID: 869 7867 8212
Passcode: KEA
മുൻകൂട്ടി രജിസ്റ്റർ  ചെയ്യാം : https://forms.gle/uWXR3mSvaict5MERA
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8884 22744, 9590 719394

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.