Follow the News Bengaluru channel on WhatsApp

ബദല്‍ ഊര്‍ജോത്പാദന മാര്‍ഗങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടി ന്യൂസ് ബെംഗളൂരു ഡോട്ട് കോം-കെ.ഇ.എ വെബിനാര്‍

ബെംഗളൂരു: പാരമ്പര്യേതര ഊര്‍ജ്ജവും നമ്മുടെ അതിജീവനവും എന്ന വിഷയത്തില്‍ ന്യൂസ് ബെംഗളൂരു ഡോട്ട് കോം – കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കെഇഎ) സംയുക്തമായി സംഘടിപ്പിച്ച വെബിനാര്‍ ശ്രദ്ധേയമായി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷനുമായി ന്യൂസ് ബെംഗളൂരു ഡോട്ട് കോം സഹകരിച്ച് നടത്തുന്ന വെബിനാര്‍ സീരിസിന്റെ നാലാമത് വെബിനാറിലാണ് സൗരോര്‍ജമടക്കമുള്ള ബദല്‍ ഊര്‍ജ മാര്‍ഗങ്ങളുടെ സാധ്യതയും അനിവാര്യതയും ചൂണ്ടിക്കാട്ടിയത്. പ്രമുഖ സൗരോര്‍ജ്ജ വിദഗ്ധനും വാട്‌സാ എനര്‍ജി ടെക്‌നോളജീസ് സി.ഇ.ഒയുമായ അജയ് തോമസ് വിഷയത്തില്‍ ക്ലാസെടുത്തു.

കേരളം പോലെ ഭൂവിസ്തൃതിയുടെ കാര്യത്തില്‍ പരിമിതി അനുഭവിക്കുന്ന ഒരു സംസ്ഥാനത്ത് പുരപ്പുറ സോളാര്‍ എന്നത് ഏറെ ഉചിതമാണെന്നും ഒഴിഞ്ഞുകിടക്കുന്ന കൃഷിയിടങ്ങളുടെ ഫലഭൂയിഷ്ഠത കൃഷിക്ക് മാത്രമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജ്ജം അടക്കുള്ള പാരമ്പര്യേതര ഊർജസ്രോതസുകൾ നിലവിലെ വൈദ്യുതി സംവിധാനങ്ങൾക്ക് ബദലാണ് എന്നത് മിഥ്യാധാരണയാണെന്നും അജയ് പറഞ്ഞു. എന്നിരുന്നാലും സോളാര്‍, വിന്‍ഡ് എനർജി പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഭാവിലേക്കടക്കം നമ്മുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഊര്‍ജോത്പാദന മാര്‍ഗങ്ങള്‍ പ്രകൃതിക്ക് യാതൊരു ദോഷവും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

തുടര്‍ന്ന് നടന്ന ചോദ്യോത്തര സെഷനുകള്‍ക്ക് കെ.ഇ.എ വൈസ് പ്രസിഡണ്ട് ഡോ. ടോം ജോര്‍ജ് നേതൃത്വം നല്‍കി. കാറ്റ്, സൂര്യപ്രകാശം എന്നിവ അടക്കമുള്ള പ്രകൃതി ദത്ത ഊര്‍ജ്ജേ സ്രോതസുകളെ ഉപയോഗപ്പെടുത്തി ഭാവിയിലെ ഊര്‍ജ്ജ പ്രതിസന്ധി നേരിടേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് വെബിനാറിൽ ഓര്‍മപ്പെടുത്തി. ന്യൂസ് ബെംഗളൂരു ഫൗണ്ടര്‍ – എഡിറ്റര്‍ ഉമേഷ് രാമന്‍, കെ.ഇ എ പ്രസിഡണ്ട് തോമസ് വേങ്ങല്‍, കെ.ഇ.എ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ സുന്ദരേശന്‍, ന്യൂസ് ബെംഗളൂരു പീരിയോഡിക്കല്‍ എഡിറ്റര്‍ അനീസ് സിസി ഒ എന്നിവര്‍ സംസാരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.