ഓട്ടോറിക്ഷ നിരക്ക് വര്‍ധിക്കും
ബെംഗളൂരു: നഗരത്തിലെ ഓട്ടോറിക്ഷാ നിരക്ക് വര്‍ധിപ്പിക്കാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. അടുത്ത ആഴ്ച മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വരുത്താനാണ് അതോറിറ്റി ആലോചിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ആദ്യ 1.8 കിലോമീറ്ററിന് 25 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 13 രൂപയുമാണ് നിലവിൽ നഗരത്തിലെ ഓട്ടോ കൂലി. 2013ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. അതിന് ശേഷം ഇന്ധന വിലയില്‍ വന്ന മാറ്റവും അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള ചെലവ് വര്‍ധിച്ചതും ഓട്ടോ കൂലി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതക്ക് കാരണമായി ഡ്രൈവര്‍മാരുടെ സംഘടന ചൂണ്ടി കാണിച്ചിരുന്നു. ആദ്യ 1,8 കിലോമീറ്ററിന് 30 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 16 രൂപയുമായി വര്‍ധിപ്പിക്കണമെന്നാണ് ഡ്രൈവേഴ്സ് യൂണിയന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.