കർണാടക അർത്തിയിൽ കഞ്ചാവ് കടത്ത്; മലയാളി യുവാക്കൾ പിടിയിൽ
പൈവളിഗെ: ബൈക്കുകളില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും എക്സൈസ് പിടികൂടി. മയക്കുമരുന്നും കഞ്ചാവും കടത്താൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബായിക്കട്ടയിലെ മുഹമ്മദ് സമീര്‍ (32), മുഹമ്മദ് റിയാസ് (28) എന്നിവരെയാണ് കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
രണ്ട് ബൈക്കുകളും കഞ്ചാവും എം.ഡി.എം.എയും എക്സൈസ് കസ്റ്റഡിയിലെടുത്തു. സമീര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 51 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും റിയാസ് ഓടിച്ച ബൈക്കില്‍ സൂക്ഷിച്ച 3.100 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൈവളിഗെ ബായിക്കട്ടയില്‍ രണ്ട് ബൈക്കുകളും തടയുകയും പരിശോധനയില്‍ കഞ്ചാവും എം.ഡി.എം.എയും കണ്ടെത്തുകയുമായിരുന്നു. പ്രിവന്റീവ് ഓഫിസര്‍മാരായ എം.വി സുധീന്ദ്രന്‍, ഇ.കെ.സന്തോഷ്, എം.വി.ബിജോയ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശൈലേഷ്, മോഹന്‍കുമാര്‍, മഞ്ജുനാഥ്, മനോജ്, സാജന്, നിഷാദ്, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.