Follow the News Bengaluru channel on WhatsApp

സഹോദരനോടൊപ്പം പാര്‍ക്കില്‍ കളിക്കുകയായിരുന്ന എട്ടു വയസുകാരന്‍ വെളളക്കെട്ടില്‍ വീണ് മരിച്ചു; ബിബിഎംപി അധികൃതര്‍ക്കെതിരെ പോലീസ് കേസ്

ബെംഗളൂരു: സഹോദരനോടൊപ്പം പാര്‍ക്കില്‍ കളിക്കുകയായിരുന്ന എട്ട് വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. ബാഗല്‍കുണ്ഡെ മല്ലസാന്ദ്രയിലാണ് സംഭവം. ഹാസന്‍ സ്വദേശികളായ രുദ്രമണി – കാന്തമ്മ ദമ്പതികളുടെ മകന്‍ പ്രതാപ് ആണ് മരിച്ചത്. സഹോദരന്‍ രവിതേജക്കൊപ്പം കളിക്കവേ മഴവെള്ളം ശേഖരിക്കാനായി പാര്‍ക്കിന്റെ മൂലയില്‍ ഏര്‍പ്പെടുത്തിയ വെള്ളക്കെട്ടില്‍ പ്രതാപ് അബദ്ധത്തില്‍ വഴുതി വീഴുകയായിരുന്നു. രവിതേജ നിലവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയവര്‍ കുട്ടിയെ എടുത്ത്  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രുദ്രമണിയുടെ പരാതിയെ തുടര്‍ന്നാണ് ബാഗല്‍കുണ്ഡെ പോലീസ് കേസെടുത്തിരിക്കുന്നത്.

റവന്യൂ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന സ്ഥലം ബി.ബി.എം.പി.ഏറ്റെടുത്ത് പാര്‍ക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വെള്ളക്കെട്ടിനു ചുറ്റും കമ്പിവേലി സ്ഥാപിക്കാത്തതിനും സുരക്ഷാ ജീവനക്കാരെ പാര്‍ക്കില്‍ നിയോഗിക്കാത്തതിനുമാണ് രുദ്രമണിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.