Follow the News Bengaluru channel on WhatsApp

കന്നഡ ചലച്ചിത്ര നടന്‍ സത്യജിത്ത് അന്തരിച്ചു

ബെംഗളൂരു: മുതിര്‍ന്ന കന്നഡ ചലിച്ചിത്ര നടന്‍ സത്യജിത്ത് അന്തരിച്ചു. 71 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് അന്ത്യം. ബെംഗളൂരുവിലെ ഹെഗ്ഡെ നഗറിലായിരുന്നു താമസം

650 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. ആപ്തമിത്ര, പുത്തനഞ്ച, ശിവ മെച്ചിത കണ്ണപ്പ, ചൈത്രത പ്രേമാഞ്ജലി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. നാനാ പഠേക്കറിന്റെ അങ്കുഷ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സയദ് നിസാമുദ്ദീന്‍ എന്നാണ് യഥാര്‍ഥ നാമം. കര്‍ണാടക ആര്‍.ടി.സി.യില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നിസാമുദ്ദീന്‍ സിനിമയിലെത്തിയതോടെയാണ് സത്യജിത്ത് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. രണ്ടു മക്കളുണ്ട്. 2018 ൽ പുറത്തിറങ്ങിയ പ്രിയങ്ക ഉപേന്ദ്രയുടെ സെക്കൻ്റ് ഹാഫ് ആണ് അവസാന ചിത്രം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.