സ്വര്‍ണ കടത്ത്; മലയാളി യാത്രക്കാരൻ വിമാനത്താവളത്തില്‍ പിടിയില്‍
ബെംഗളൂരു: 24 കാരറ്റിന്റെ 364 ഗ്രാം സ്വര്‍ണവുമായി മലയാളി യാത്രക്കാരൻ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്നും മംഗളൂരുവിലെത്തിയ കാസറഗോഡ് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ലഗേജ് ബാഗിനകത്ത് പേസ്റ്റ് രൂപത്തില്‍ രഹസ്യമായി ഒട്ടിച്ചുവെച്ച നിലയിലാണ് പരിശോധനക്കിടെ സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 17.54 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കേസെടുത്തതായും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
24 carat purity gold & valued at ₹17.54 lakhs seized at MIA from a PAX hailing from Kasaragod, Kerala. Offence case registered. @cbic_india @blrcustoms pic.twitter.com/28V0W62D7g
— Customs-Mangaluru (@Cusmglr) October 12, 2021
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.