നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ക്ഷേത്രങ്ങൾ

ബെംഗളൂരു: നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ബെംഗളൂരുവിലെ ക്ഷേത്രങ്ങൾ. വിദ്യാരംഭം, ഗ്രന്ഥ പൂജ, ആയുധ പൂജ, ലളിത സഹസ്രനാമ പാരായണ ചടങ്ങ്, വിശേഷാൽ പൂജകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടത്തുന്നത്.

ജെ.സി. നഗർ അയ്യപ്പക്ഷേത്രം

ജെ.സി. നഗർ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 13,14,15 തിയതികളിൽ പൂജവെപ്പ്, നവമി പൂജ, വിദ്യാരംഭം, തിടമ്പ് എഴുന്നള്ളിപ്പ്, പറ നിറക്കൽ എന്നിവ നടക്കും. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ലളിത സഹസ്രനാമ പാരായണ ചടങ്ങ്, വിശേഷാൽ പൂജകൾ നടക്കും.

എച്ച്.എ.എൽ. അയ്യപ്പക്ഷേത്രം

എച്ച്.എ.എൽ. അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 15-ന് രാവിലെ 6.45 മുതൽ വിദ്യാരംഭം നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മേൽശാന്തിയുടെ മേൽനോട്ടത്തിൽ രക്ഷിതാക്കൾക്കു തന്നെ കുട്ടികളെ എഴുത്തിനിരുത്താനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭം നടത്താൻ ആഗ്രഹിക്കുന്നവർ 14-ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു:  ഫോൺ: 080 25226431.

ശ്രീ മുത്തപ്പന്‍ ക്ഷേത്രം ബാബുസപാളയ

ശ്രീ മുത്തപ്പന്‍ സേവാ ട്രസ്റ്റിന് കീഴിലുള്ള ബാബുസപാളയ ശ്രീ മുത്തപ്പന്‍ ഗുരു ഭഗവതി ബലാലയത്തില്‍ 13,14,15 തീയതികളില്‍ നവരാത്രി പൂജകള്‍ നടക്കും. 13 ന് വൈകുന്നേരം ആറ് മണി മുതല്‍ ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ എന്നിവ നടക്കും. 15 ന് വിദ്യാരംഭം നടക്കും. പൂജക്ക് വെക്കേണ്ട പുസ്തകങ്ങള്‍ 13ന് വെകുന്നേരം 5 മണിക്കു മുമ്പായി  എത്തിക്കേണ്ടതാണ്. എഴുത്തിനിരുത്തേണ്ട കുട്ടികളുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9108723721. 78920 42539

ആനപ്പാളയം അയ്യപ്പ ക്ഷേത്രം

ആനപ്പാളയം അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റ ഭാഗമായി 13,14,15 തിയതികളിൽ പതിവ് പൂജകൾക്കു പുറമെ സരസ്വതി പൂജ, വാഹനപൂജ തുടങ്ങിയവ നടക്കും. 13-ന് വൈകിട്ട് ആയുധ പൂജ, ഗ്രന്ഥ പൂജ എന്നിവയുണ്ടാകും. 15-ന് രാവിലെ ഗണപതി ഹോമത്തിന് ശേഷം പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും വൈകിട്ട് വിശേഷാൽ പൂജകളും പ്രസാദ വിതരണവും നടക്കും. ഫോൺ: 9980640622.

കെ.എൻ.എസ്.എസ്.കരയോഗം

കെ.എൻ.എസ്.എസ്. കൊത്തനൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ മഹിളാവിഭാഗം സഖിയുടെ സഹകരണത്തോടെ ബുധനാഴ്ച വൈകിട്ട് മൂന്നു മുതൽ ആറു വരെ കരയോഗം ഓഫീസിൽ നൃത്തം, ഭജന, ഭക്തിഗാനം, പുസ്തക പൂജവയ്പ് തുടങ്ങിയവ നടക്കുമെന്ന് കരയോഗം പ്രസിഡന്റ് അരുൺലാൽ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.