Follow the News Bengaluru channel on WhatsApp

സൗന്ദര്യ സംരക്ഷണം

ഒരു വ്യക്തിയുടെ സൗന്ദര്യം ദേഹപ്രകൃതി, ആഹാരം, വ്യായാമം, ജീവിതരീതി, സൗന്ദര്യ സംരക്ഷണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മാതാവിന്റെയും പിതാവിന്റെയും ശാരീരികാരോഗ്യം, ദേഹപ്രകൃതി എന്നിവയ്ക്ക് അനുസരിച്ചാണ് കുട്ടിയുടെ ആരോഗ്യവും സൗന്ദര്യവും ഉണ്ടാവുക. ദേഹപ്രകൃതി ഏതു തന്നെയായാലും ചിട്ടയായ ജീവിതരീതിയിലൂടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുവാന്‍ സാധിക്കും.

ശരീരത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് വാതം, പിത്തം, കഫം എന്നിവ. ഇവയുടെ ചേര്‍ച്ചയിലുള്ള വ്യത്യാസമാണ് ശരീരപ്ര കൃതിയിലുള്ള വ്യത്യസ്ത. വാതാധികദോഷ്പ്രകൃതിയിലുള്ളവരുടെ ശരീരം രൂക്ഷവും മെലി ഞ്ഞതും കൈകാലുകള്‍ ശോഷിച്ചതും മുടിനാരുകള്‍ ബലം കുറഞ്ഞതുമായിരിക്കും. പിത്തദോഷം അധികമുള്ളവരില്‍ ശരീരത്തിന് സ്നിഗ്ധത, മുടിക്ക് ചെമ്പിച്ച നിറം, കണ്ണിന് നേരിയ മഞ്ഞനിറം, വിയര്‍പ്പുകൂടുതലാവുക എന്നിവ കാണപ്പെടുന്നു. കഫദോഷാധിക്യമുള്ളവര്‍ സ്‌നിഗ്ധ ശരീരം, വെളുത്തനിറം, രക്തപ്രസാദം, കേശസൗന്ദര്യം എന്നിവയോടുകൂടിയവരാകും. ബാല്യകാലം പൊതുവെ കഫപ്രകൃതിയും യവനത്തില്‍ പിത്തവും വാര്‍ദ്ധക്യത്തില്‍ വാതവും കുടുതല്‍ ശക്തമാകും.

ദഹനശക്തിയ്ക്കനുസരിച്ച് പോഷകാഹാരം ശരിയായ അളവില്‍ കഴിക്കുന്നതിലൂടെ ആരോഗ്യവും സൌന്ദര്യവും നിലനിര്‍ത്താനാകും. അന്നജം, കൊഴുപ്പ്, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ശരിയായ അനുപാതത്തില്‍ ആഹാരത്തിലുണ്ടായിരിക്കണം. ത്വക് സൗന്ദര്യം നില നിര്‍ത്താന്‍ വൈറ്റമിന്‍ A,B,C.D,K എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കണം. മത്സ്യം, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. പാല്‍, മുട്ട, മത്സ്യം, തവിടുകളയാത്ത ധാന്യങ്ങള്‍ എന്നിവയില്‍ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. എല്ലാ പഴങ്ങളിലും വൈറ്റമിന്‍ സി സമൃദ്ധമായുണ്ട്. മത്സൃഎണ്ണകള്‍, സൂര്യപ്രകാശം തുടങ്ങിയവയിലാണ് വൈറ്റമിന്‍ ഡിയുള്ളത്. ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൊക്കെ വൈറ്റമിന്‍ കെ അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കാനും രോഗപ്രതിരോധശക്തി, മനോബലം, കായികക്ഷമത, സൗന്ദര്യം എന്നിവ നിലനിര്‍ത്താനും ചിട്ടയായ വ്യായാമം ശരീരശക്തിക്ക് അനുസരിച്ച് ശീലിക്കേണ്ടതാണ്. യോഗാസനം ശീലിക്കുന്നത് ശാരീരികാരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം നില നിര്‍ത്താനും വളരെ നല്ലതാണ്. നിത്യവും ഓഷധങ്ങളിട്ട സംസ്‌കരിച്ച തൈലം ദേഹത്തു തടവിയശേഷം കുളിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വളരെയേറെ സഹായിക്കുന്നതാണ്. ദേഹപ്ര കൃതിക്കനുസരിച്ച തൈലങ്ങള്‍ അഭ്യംഗം ചെയ്യുന്നതിലൂടെ ശരീരത്തിലെ രക്തപ്രവാഹം സുഗമമാകുന്നു, ത്വക് സൗന്ദര്യം വര്‍ദ്ധിക്കുന്നു, അവയവങ്ങള്‍ക്ക് ദൃഡതയുണ്ടാകുന്നു. ഏലാദി കേര തൈലം, നാല്പാമരാദി കേരതൈലം എന്നിവ ദേഹത്തു തേച്ച് മൃദുവായി തടവിയശേഷം കുളിക്കുന്നത് ത്വക് സൗന്ദര്യം നിലനിര്‍ത്തുന്നതും ത്വക് രോഗബാധ അകറ്റുന്നതുമാണ്.

കേശസംരക്ഷണത്തിനും തലമുടി വളരാനും  കയ്യന്യാദികേരതൈലം, നീലിഭൃംഗാദികേരതൈലം, ചെമ്പരുത്യാദികേരതൈലം എന്നിവയില്‍ ഏതെങ്കിലുമൊന്ന് തലയ്ക്ക് തേയ്ക്കുന്നത് നല്ലതാണ്. നീരിറക്കം, ചുമ, തൊണ്ടവേദന, തുമ്മല്‍ എന്നിവ ഇടയ്ക്കിടെ വരുന്നവര്‍ വൈദ്യനിര്‍ദ്ദേശാ നുസൃതമാണ് തലയ്ക്ക് എണ്ണ ശീലിക്കേണ്ടത്. ദുര്‍വാദി കേരതൈലം, പാമാന്തകതൈലം എന്നീ തൈലങ്ങള്‍ തലയിലുണ്ടാകുന്ന ചൊറിച്ചില്‍, താരന്‍ എന്നിവ ശമിപ്പിക്കുന്നവയാണ്.

മുഖത്തുണ്ടാകുന്ന കറുത്തപാടുകള്‍ കരിമുഖം എന്ന രോഗമാണ്. പോഷകഹാരക്കുറവ്, ശാരീരി കാരോഗ്യം കുറയുക, ഹോര്‍മോണ്‍ വൃതിയാനം എന്നിവ മുലം മുഖത്ത് കറുത്തപാടുകള്‍ വരാറുണ്ട്. രോഗാവസ്ഥയ്ക്ക് അനുസരിച്ച് വൈദ്യനിര്‍ദ്ദേശാനുസൃതം ഓഷധങ്ങള്‍ ഉള്ളിലേയ്ക്ക് കഴിക്കുന്നതൊടൊപ്പം കറുത്തപാടുള്ള ഭാഗങ്ങളില്‍ കുങ്കുമാദിതൈലം പുരട്ടി മൃദുവായി തടവിയശേഷം ചെറുപയര്‍പൊടിയോ കടലപ്പൊടിയോ ഉപയോഗിച്ച് കഴുകിക്കളയുന്നത് നല്ലതാണ്. ഏലാദിചൂര്‍ണം മോരില്‍ ചാലിച്ച് മുഖത്തു പുരട്ടുന്നത് മുഖസൗന്ദര്യം നിലനിര്‍ത്താനും മുഖക്കുരു, കറുത്തപാടുകള്‍, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവ അകറ്റാനും നല്ലതാണ്.

സ്ത്രീകള്‍ക്ക് ഗര്‍ഭധാരണസമയത്തും പ്രസവാനന്തരവും ശരിയായ വൈദ്യശുധ്രൂഷ നല്‍കുന്നതിലൂടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താനാകും. വൈദ്യനിര്‍ദ്ദേശാനുസൃതം മഹാധാമ്പന്തരം ഗുളിക, ക്ഷീരബല (101), ഗര്‍ഭരക്ഷാ കഷായം, വില്വാദി ലേഹം, ധാമ്പന്തരം തൈലം, സുഖപ്രസവദഘ്യതം എന്നിവ ഉപയോഗിക്കുന്നത് ഗര്‍ഭിണിയുടെ ആരോഗ്യം സംരക്ഷിക്കുന്നതാണ്. പ്രസവശേഷം ഗര്‍ഭാശയശുദ്ധി ഉണ്ടാക്കുന്ന ദശമൂലാരിഷ്ടം, ജീരകാദ്യരിഷ്ടം, ധാമ്പന്തരം കഷായം, വിദാര്യാദിലേഹം, ധാമ്പന്തരം തൈലം എന്നിവ വൈദ്യനിര്‍ദ്ദേശാനുസൃതം ഉപയോഗിക്കുന്നത് സ്തീകളുടെ ആരോഗ്യ സൗന്ദര്യസംരക്ഷണത്തിന് പ്രയോജനപ്രദമാണ്.
ബ്രഹ്മരസായനം, ച്യവനപ്രാശം തുടങ്ങിയ രസായന ഓഷധങ്ങള്‍ യാവനം, രോഗപ്രതിരോധ ശക്തി എന്നിവ നിലനിര്‍ത്തുന്നതും സൗന്ദര്യം സംരക്ഷിക്കുന്നതുമാണ്.

സൗന്ദര്യസംരക്ഷണത്തിനായി ചില പുതിയ ഉത്പ്പന്നങ്ങള്‍ അടുത്തിടെ ആര്യവൈദ്യശാല പുറത്തിറക്കിയിട്ടുണ്ട്. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ മൃഗക്കൊഴുപ്പുകള്‍ ചേരാത്ത വിഭ സോപ്പ്, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. കേശസംരക്ഷണത്തിന് വിഭ ഹെയര്‍ കെയര്‍ ക്രീം, ചര്‍മ്മ സംരക്ഷണത്തിന് വിഭ സ്‌കിന്‍ കെയര്‍ ക്രീം , വിട്ടുമാറാത്ത താരന്‍ അകറ്റി മുടിയുടെ ഉള്ളും അളവും നിറവും വര്‍ദ്ധിപ്പിക്കുന്ന ഹെയര്‍ നറിഷിങ്ങ് ഷാംപൂ എന്നിവയും ഉണ്ട്.
സസ്യഎണ്ണയില്‍ നിര്‍മ്മിക്കുന്ന സ്‌കിന്‍ കെയര്‍ സോപ്പ്, സ്‌കിന്‍ പ്രൊട്ടക്ഷന്‍ സോപ്പ് എന്നിവ ചര്‍മ്മ സംരക്ഷണത്തിന് ഉപകരിക്കുന്നതാണ്.

സസ്യഎണ്ണയില്‍ നിര്‍മ്മിക്കുന്ന ബേബി ഗ്ലോ സോപ്പും, ബേബി ഓയിലും കുട്ടികളുടെ ചര്‍മ്മത്തിന് സ്വാഭാവികമായ സംരക്ഷണം ഉറപ്പാക്കാന്‍ സഹായകമാകുംവിധം രൂപകല്‍പന ചെയ്തതാണ്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 9916176000 എന്നീ നമ്പറുകളിലും blorebr@aryavaidyasala.com വിലാസത്തില്‍ ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.