Follow the News Bengaluru channel on WhatsApp

ഐഫോണ്‍ ഉപയോഗിച്ച് സിനിമ ചിത്രീകരണം; ചന്ദ്രു സല്‍വരാജിനെ തേടി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

തിരുവനന്തപുരം : ഐഫോണ്‍ ഉപയോഗിച്ച് സിനിമ ചിത്രീകരണം. ചന്ദ്രു സല്‍വരാജിനെ തേടിയെത്തിയത് മികച്ച ഛായഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. മഞ്ജു വാര്യരെ നായികയാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിലൂടെയാണ് ചന്ദ്രു ഈ നേട്ടം സ്വന്തമാക്കിയത്. മഞ്ജുവാര്യര്‍ക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രന്‍, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന, എന്നിവരും മുഖ്യ വേഷത്തില്‍ എത്തുന്നു.

അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ ചിത്രീകരിച്ച സിനിമ ഐഫോണ്‍ 10 എക്‌സ് ഉപയോഗിച്ചാണ് ചന്ദ്രു പകര്‍ത്തിയത്. ഇതേ സിനിമയിലെ കളര്‍ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും പുരസ്‌കാരം ലഭിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം എങ്ങനെ കാണുന്നു എന്നതാണ് സിനിമയുടെ പ്രമേയം. പാട്ടുകളും നിറങ്ങളും നിറച്ച് ഒരു ചിത്രകഥ പോലെയാണ് കയറ്റത്തിന്റെ കഥ പറച്ചില്‍. ലോക്കേഷന്‍ സൗണ്ട് നിവേദ് മോഹന്‍ദാസ്. കലാ സംവിധാനം ദിലീപ് ദാസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, ബിനു ജി നായര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.