Follow the News Bengaluru channel on WhatsApp

വിമാനത്തിലിരുന്ന് പുകവലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ചെന്നൈ: വിമാനയാത്രക്കിടെ സീറ്റിലിരുന്ന് പുകവലിച്ചയാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. തഞ്ചാവൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് (53) ആണ് അറസ്റ്റിലായത്.

പുകവലിയുടെ ഗന്ധം അസഹ്യമായതോടെ യാത്രക്കാര്‍ ഇയാള്‍ക്കെതിരെ പരാതിയുമായി മുന്നോട്ടു വരികയായിരുന്നു. പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വെച്ച് ചെന്നൈ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന റഫീഖ് അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. എയര്‍ ഹോസ്റ്റസ് അടക്കം പുകവലിയെ എതിര്‍ത്തപ്പോള്‍ ഇയാള്‍ വിമാനത്തിലെ ശൗചാലയത്തില്‍ പോയി പുകവലി തുടരുകയായിരുന്നു. താന്‍ ഒരു ചെയിന്‍ സ്‌മോക്കറാണെന്നും തനിക്ക് പുകവലിക്കാതിരിക്കാന്‍ ആവില്ലെന്നുമാണ് ഇയാള്‍ യാത്രക്കാര്‍ എതിര്‍പ്പുമായി വന്നപ്പോള്‍ പറഞ്ഞത്. യാത്രക്കാരും ഇയാളും തമ്മില്‍ വിമാനത്തില്‍ വെച്ച് വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് പൈലറ്റ് ചെന്നൈ വിമാനത്താവളത്തില്‍ വിവരം കൈമാറിയത്. ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.