Follow the News Bengaluru channel on WhatsApp

മക്കളുടെ വിദ്യാഭ്യാസ ചെലവ് വിവാഹമോചിതരുടെ തുല്ല്യ ഉത്തരവാദിത്തമെന്ന് കോടതി

നാഗ്പുര്‍: വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചെലവില്‍ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ബോംബെ ഹൈക്കോടതി. വിദ്യാഭ്യാസ ചിലവിനായി സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മകന് പ്രതിമാസം നല്‍കുന്ന 5000 രൂപയില്‍ നിന്ന് വര്‍ധിപ്പിച്ച് 7500 രൂപ 2015 ഒക്ടോബര്‍ 27 മുതലുള്ളത് നല്‍കാനും പിതാവിനോട് കോടതി ഉത്തരവിട്ടു.18കാരന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വേര്‍പിരിഞ്ഞവരാണ്. ഇരുവരും അധ്യാപകരാണ് അതുകൊണ്ട് തന്നെ മകന്റെ വിദ്യാഭ്യാസ ചെലവ് ഇരുവരും തുല്യമായി വഹിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

2015ലാണ് വിദ്യാര്‍ഥി പരാതിയുമായി കോടതിയെ സമീപിച്ചത്. 93 ശതമാനം മാര്‍ക്ക് നേടിയാണ് ഇയാള്‍ പത്താം ക്ലാസ് പാസായത്. തുടര്‍ന്ന് പഠനത്തിന് ഐഐടിയില്‍ ചേരാന്‍ പണമില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.