Follow the News Bengaluru channel on WhatsApp

കര്‍ണാടക സര്‍ക്കാറിനും ആരാധകര്‍ക്കും നന്ദി അറിയിച്ച് പുനീതിന്റെ കുടുംബം

ബെംഗളൂരു: വെള്ളിത്തിരയിലും ജിവിതത്തിലും നിറമുള്ള ഓര്‍മകള്‍ സമ്മാനിച്ച് പുനീത് എന്ന സാന്‍ഡല്‍വുഡ്ഡിന്റെ രാജകുമാരന്‍ യാത്ര ചൊല്ലി. കണ്ഠീരവ സ്റ്റേഡിയത്തില്‍ നിന്നും പുലര്‍ച്ചെ ആറ് മണിയോടെ മഹാലക്ഷ്മി ലേ ഔട്ടിലെ കണ്ഠീരവ സ്റ്റുഡിയോവിൽ എത്തിച്ച പുനീതിന്റെ ഭൗതികശരീരം മരണാന്തര ചടങ്ങുകള്‍ക്കു ശേഷം 7.30 ഓടെ സംസ്‌കരിച്ചു. പുനീതിന്റെ ജ്യേഷ്ഠ സഹോദരന്‍ രാഘവേന്ദ്ര രാജ് കുമാറിന്റെ മകന്‍ വിനയ് രാജ് കുമാറാണ് ചടങ്ങുകള്‍ നിര്‍വഹിച്ചത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പുനീതിന്റെ സംസ്‌കാരം.

കണ്ഠീരവ സ്റ്റുഡിയോ പരിസരത്തടക്കം കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പുനീതിന്റെ പിതാവും വിഖ്യാതനടനുമായ രാജ് കുമാറിന്റേയും മാതാവ് പാര്‍വതാമ രാജ് കുമാറിന്റേയും സമാധിക്കടുത്താണ് പുനീതിനും അന്ത്യവിശ്രമമൊരുക്കിയത്. പുനീതിന്റെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവരടക്കമുള്ള ജനപ്രതിനിധികളും കന്നഡ ചലച്ചിത്രമേഖലയിലെ പ്രമുഖരും കണ്ഠീരവയില്‍ എത്തിയിരുന്നു. ആരാധകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നുവെങ്കിലും സ്റ്റുഡിയോയുടെ സമീപത്തുള്ള കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കയറി നിരവധി പേരാണ് തങ്ങളുടെ പ്രിയതാരത്തിന്റെ വിടവാങ്ങല്‍ ചടങ്ങ് ദര്‍ശിച്ചത്.

സംസ്‌കാര ചടങ്ങുകളിലടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് പുനീതിന്റെ മൂത്ത സഹോദരനും ചലച്ചിത്ര നടനുമായ ശിവരാജ് കുമാര്‍ കൃതജ്ഞത അറിയിച്ചു. കണ്ഠീരവ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ആരാധകര്‍ക്ക് പ്രണാമമര്‍പ്പിക്കാനായി പൊതുദര്‍ശനമൊരുക്കുകയും മറ്റു ക്രമസമാധാന പ്രശ്‌നങ്ങളിലാതെ വിലാപയാത്രയടക്കം നടത്താന്‍ സാധിച്ചതിനും സഹോദരന്‍ രാഘവേന്ദ്ര രാജ് കുമാറും സര്‍ക്കാറിന് നന്ദി അറിയിച്ചു. 2006 ല്‍ രാജ്കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആരാധകരുടെ ആധിക്യം പിന്നീട് അക്രമത്തില്‍ കലാശിച്ചിരുന്നു. അതുകൊണ്ടു തന്നെ പുനീതിന്റെ മരണവാർത്ത പുറത്തറിഞ്ഞ ശേഷം ആശുപത്രി പരിസരത്തും പിന്നീട് പൊതുദർശന സ്ഥലത്തും വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും കർശന ജാഗ്രതയാണ് ഇത്തവണ പോലീസ് പുലർത്തിയത്. സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന കണ്ഠീരവ സ്റ്റുഡിയോക്കും സമീപ പ്രദേശക്കളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും 10000 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു.

പുനീതിന്റെ വിയോഗത്തെ തുടര്‍ന്ന് ആരാധകര്‍ ആത്മഹത്യ അടക്കമുള്ള കടുംകൈ ചെയ്യരുതെന്നും ശിവരാജ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.