Follow the News Bengaluru channel on WhatsApp

കേരള കര്‍ണാടക ആര്‍.ടി.സി.കള്‍ സംയുക്തമായി ടൂര്‍ പാക്കേജ് ആരംഭിക്കുന്നു

ബെംഗളൂരു: കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇരു സംസ്ഥാനങ്ങളിലേയും ആര്‍.ടി.സി.കള്‍ സംയുക്തമായി ടൂര്‍ പാക്കേജുകള്‍ ആരംഭിക്കുന്നുന്നു. ഇതു സംബന്ധിച്ചുള്ള വിവിധ വിഷയങ്ങള്‍ കേരള ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറും, കര്‍ണാടക ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ ശിവയോഗി എം കലസദും ചര്‍ച്ച നടത്തി. ബെംഗളൂരുവിലെ കര്‍ണാടക ആര്‍. ടി. സി. യുടെ സെന്‍ട്രല്‍ ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച.

കര്‍ണാടക ആര്‍ .ടി. സി. കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും കേരള ആര്‍.ടി.സി. കര്‍ണാടകയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രാ പാക്കേജുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രാത്രിയില്‍ സുല്‍ത്താന്‍ ബത്തേരി വഴി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും ഇരു സംസ്ഥാനങ്ങളില്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും അന്തര്‍ സംസ്ഥാന കരാര്‍ സംബന്ധിച്ചും ചര്‍ച്ച നടത്തി. ഇതു സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ബെംഗളൂരുവില്‍ എത്തുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

കേരള ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറും, കര്‍ണാടക ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍ ശിവയോഗി എം കലസദും കൂടികാഴ്ച്ച നടത്തിയപ്പോൾ

കര്‍ണാടക ആര്‍.ടി.സി.യുടെ ഡ്യൂട്ടി പാറ്റേണ്‍, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങളും ബിജു പ്രഭാകര്‍ മനസ്സിലാക്കി. അന്തര്‍ സംസ്ഥാന കരാര്‍ സംബന്ധിച്ച് കേരളം അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് കര്‍ണാടക അധികൃതര്‍ പറഞ്ഞു. ഇരു ആര്‍.ടി.സി.കളുടേയും വിവിധ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.