Follow the News Bengaluru channel on WhatsApp

വിനോദ സഞ്ചാര പ്രചാരണത്തിനായി ഡാമിലേക്കു ചാടി കലക്ടർ

ബെംഗളൂരു : വിനോദ സഞ്ചാര പ്രചാരണത്തിനായി ഡാമിലേക്കു ചാടി, നീന്തി കൊപ്പാൾ കലക്ടർ വികാസ് കിഷോർ സുരാൽക്കർ. അടുത്തുള്ള കുന്നിൻ ചെരിവിൽ നിന്നാണ് കലക്ടർ സനാപുര ഡാമിലേക്ക് ചാടിയത്. ഈ ഡാം മരണക്കെണിയാണെന്ന ഭീതി പ്രചരിക്കുന്നതിനാൽ ഇവിടെ സാധാരണ സന്ദർശകർ കുറവാണ്. ഇതിനെ മറികടക്കാനാണ് കലക്ടർ ഡാമിലേക്ക് ചാടിയത്.

ഹംപി പൈതൃക നഗരത്തിന്റെ ഭാഗമായ ആനേഗുന്തിയിലാണു ഡാം സ്ഥിതിചെയ്യുന്നത്. രാമായണത്തിലെ വാനര രാജാവായ സുഗ്രീവന്റെ കിഷ്കിന്ധ രാജ്യം ഇവിടെ സ്ഥിതി ചെയ്തിരുന്നുവെന്ന് ഐതിഹ്യം.

ഇത്രയേറെ വിനോദസഞ്ചാര സാധ്യതയുണ്ടായിരുന്നിട്ടും കൊപ്പാളിനെ പിന്നാക്ക ജില്ലയായാണു പരിഗണിക്കുന്നത്. ഈ അവഗണന മറികടക്കാനായി വികാസ് നടത്തിയ സാഹസത്തെ പഞ്ചായത്ത് സിഇഒ ഫൗസിയ തരന്നുവും മറ്റ് ഉദ്യോഗസ്ഥരും ചേർന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.