Follow the News Bengaluru channel on WhatsApp

നേത്രദാനം; കഴിഞ്ഞ ദിവസങ്ങളില്‍ സമ്മതമറിയിച്ചത് ആയിരത്തിലേറെപേര്‍

ബെംഗളൂരു: അന്തരിച്ച നടന്‍ പുനീത് രാജ് കുമാറിന്റെ കണ്ണുകള്‍ നാല് പേര്‍ക്ക് വെളിച്ചമേകിയ വാര്‍ത്ത പുറത്തു വന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നേത്രദാനത്തിന് തയ്യാറായി മുന്നോട്ടു വന്നവരുടെ എണ്ണം ആയിരം കവിഞ്ഞു. കഴിഞ്ഞ നാലു ദിവസത്തിനിടെ ബെംഗളൂരുവില്‍ മാത്രം ആയിരത്തിലധികം പേരാണ് സമ്മതപത്രം നല്‍കിയതെന്ന് നാരായണ നേത്രാലയുടെ ചെയര്‍മാന്‍ ഡോ. ഭുജംഗ ഷെട്ടി പറഞ്ഞു. പുനീതിന്റെ അകാല വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തതോടെയാണ് ജനങ്ങളില്‍ നേത്രദാനത്തിന്റെ അവബോധം ജനങ്ങളില്‍ എത്തിയതെന്നും മരണാനന്തരം നേത്രദാനത്തിനായി 1500 ഓളം പേരാണ് ബെംഗളൂരുവില്‍ സമ്മതപത്രം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

പുനീതും ജൂണില്‍ ബൈക്കപകടത്തെ തുടര്‍ന്ന് മരിച്ച സഞ്ചാരി വിജയും തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്തതോടെ നേത്രദാനത്തിന്റെ കാര്യത്തില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടായതായും സംസ്ഥാനത്തുടനീളം നിരവധി പേരില്‍ മരണശേഷമുള്ള നേത്രദാന സന്നദ്ധത വര്‍ധിച്ചുവരികയാണെന്നും മിന്റോ ഐ ആശുപത്രി ഡയറക്ടര്‍ ഡോ. സുജാത പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.