Follow the News Bengaluru channel on WhatsApp

നഗരത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പെട്ടന്ന് ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പെട്ടന്ന് ആരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുഖ്യമന്ത്രി തന്നെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബെംഗളൂരു ടെക് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മൂലം നഗരത്തിലും മറ്റ് ജില്ലകളിലും തുടർച്ചയായി പെയ്യുന്ന മഴ ബെംഗളൂരുവിലെ റോഡുകളുടെ ശോചിനിയാവസ്ഥയ്ക്ക് കാരണമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇതിനകം ഒരു മീറ്റിംഗ് നടത്തിയിരുന്നതായും മന്ത്രി അറിയിച്ചു. ഇതിനായുള്ള പ്രവൃത്തികൾ ഉടൻ ഏറ്റെടുക്കാൻ ബെംഗളൂരു മഹാനഗര പാലകെയോട് നിർദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.

ബിബിഎംപി പരിധിയിൽ പുതുതായി ചേർത്ത 110 വില്ലേജുകളിലെ ഭൂഗർഭ ഡ്രെയിനേജ് പ്രവൃത്തികൾക്കായി 280 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.