Follow the News Bengaluru channel on WhatsApp

ശബരിമല; അപ്പത്തിലും അരവണ നിർമാണത്തിലും ഹലാൽ ശർക്കര ഉപയോഗിച്ചെന്ന പ്രചാരണത്തിനെതിരെ നിമയ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെ പ്രസാദമായ അപ്പത്തിലും അരവണ നിർമാണത്തിലും ഹലാൽ ശർക്കര ഉപയോഗിച്ചെന്ന പ്രചാരണത്തിനെതിരെ നിമയ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രചാരണത്തിനെതിരെ ദേവസ്വം കമ്മീഷണർ സന്നിധാനം പോലീസിന് പരാതിയും നൽകിയിട്ടുണ്ട്.

വിഷയത്തിൽ ഇന്ന് നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. സന്നിധാനത്ത് പ്രസാദ നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്ന് സംഘ്പരിവാർ അനുകൂല മാധ്യമങ്ങളാണ് പ്രചാരണം നടത്തിയത്. മഹാരാഷ്ട്ര കേന്ദ്രമായ വർധ്മാൻ അഗ്രോ പ്രോസസിങ്ങ് ആണ് സന്നിധാനത്ത് ശർക്കര വിതരണത്തിന് കരാറുള്ളത്.

ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കിയ ഹലാൽ മുദ്രയുള്ള പാക്കറ്റുകളിൽ ചിലതാണ് സന്നിധാനത്ത് പ്രസാദം തയ്യാറാക്കാൻ എത്തിച്ചത്. ഇത് ഭക്ഷ്യയോഗ്യമല്ലെന്നായിരുന്നു പ്രചാരണം. ഫുഡ്സേഫ്റ്റി വിഭാഗത്തിന്റെ അംഗീകാരമുള്ള ഉല്‍പന്നങ്ങളാണ് പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ വാര്യർ പറഞ്ഞു.

മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കീഴ്വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചെന്ന് കാട്ടി ശബരിമല കർമസമിതി കൺവീനർ എസ്.ജെ.ആർ കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ ദേവസ്വം ബോർഡ് ഇന്ന് കോടതിക്ക് വിശദീകരണം നൽകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.