ഡൽഹിയിലെ വായുമലിനീകരണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു, നവംബർ 26 വരെ വർക്ക് ഫ്രം ഹോം

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം തിങ്കളാഴ്ചയും ഗുരുതരമായി തുടരുന്നു. എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം ഏറ്റവും മോശമായ അവസ്ഥയിലാണ് ഡൽഹിയിലെ വായു. ചൊവ്വാഴ്ചയും വായുമലിനീകരണം ഇതേ രീതിയിൽ തന്നെ തുടരുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ വായുഗുണനിലവാര സൂചികയുടെ തോത് 352 ആണ്. നോയിഡയിൽ ഇത് 346 ഗുരുഗ്രാമിൽ 358ഉം ആണ്. വായുമലിനീകരണം തടയാൻ സ്വീകരിച്ച നടപടികൾ തുടരുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. ഡൽഹിയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാൻ നിർദേശം നൽകി. ഗുഡ്ഗാവ് ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലും സ്കൂൾ അവധി തുടരും. ഓൺലൈൻ മുഖേന ക്ലാസ് ഉണ്ടാകുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഡൽഹിയിലെ 300 കിലോമീറ്റർ പരിധിയിലെ 11 താപനിലയങ്ങളിൽ അഞ്ചെണ്ണത്തിന് മാത്രമായിരിക്കും ഈ മാസം വരെ പ്രവർത്തനനാനുമതി. ഈ മാസം 21 വരെ ട്രക്കുകൾ ഡൽഹിയിൽ പ്രവേശിക്കുന്നത് തടഞ്ഞു.

വർക്ക് ഫ്രം ഹോമിന് കേന്ദ്രസർക്കാർ അനുകൂലമല്ലെങ്കിലും ജീവനക്കാരുടെ വർക്ക് ഫ്രം ഹോം നവംബർ 26 വരെ തുടരുമെന്നും സർക്കാർ അറിയിച്ചു. ജീവനക്കാരിൽ കാർപൂളിങ് ഉൾപ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അവശ്യസാധനങ്ങളുമായി എത്തുന്ന ട്രക്കുകൾക്ക് മാത്രമാണ് ഡൽഹിയിൽ പ്രവേശനാനുമതി നൽകിയിരിക്കുന്നത്. അതേസമയം, കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിട്ടുണ്ട്. എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ നിർദേശപ്രകാരം സ്കൂളുകളും കോളജുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ അടഞ്ഞു കിടക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.