Follow the News Bengaluru channel on WhatsApp

തൊഴിലവസരങ്ങൾ

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഖരഗ്പുര്‍ (പശ്ചിമബംഗാള്‍), റാഞ്ചി, സാന്ത്രഗാച്ചി, ചക്രദാര്‍പുര്‍, ബോണ്ടമുണ്ട, ജര്‍സുഗുഡ തുടങ്ങിയ സ്ഥലങ്ങളിലെ വര്‍ക്ക്‌ഷോപ്പുകളിലും ലോക്കോ ഷെഡ്ഡുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി 1785 ഒഴിവുണ്ട്. വിവിധ ട്രേഡുകളില്‍ അവസരമുണ്ട്. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.), മെക്കാനിക് (ഡീസല്‍), മെഷീനിസ്റ്റ്, പെയിന്റര്‍ (ജി), റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്, കേബിള്‍ ജോയന്റര്‍/ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പ്പെന്റര്‍, വയര്‍മെന്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), ലൈന്‍മാന്‍, ട്രിമ്മര്‍, എം.എം.ടി.എം. (മെക്കാനിക് മെഷീന്‍ടൂള്‍ മെയിന്റനന്‍സ്, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍) തുടങ്ങിയ ട്രേഡുകളിലാണ് അവസരം.

പ്ലസ്ടു സമ്പ്രദായത്തിന്റെ ഭാഗമായി 10ാം ക്ലാസ്/ മെട്രിക്കുലേഷന്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി.) പാസായിരിക്കണം.

01.01.2022ന് 15 വയസ്സ് പൂര്‍ത്തിയാക്കണം. 24 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തു വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി – ഡിസംബര്‍ 14

സ്‌കീം ഫോര്‍ യങ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റി (സിസ്റ്റ്)

യുവ ഗവേഷകർക്കായി കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം നടപ്പാക്കിവരുന്ന സ്‌കീം ഫോര്‍ യങ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റി (സിസ്റ്റ്) ലേക്ക് പ്രൊപ്പോസലുകള്‍ നല്‍കാം. നിശ്ചിതമേഖലകളിലെ നൂതനമായ ശാസ്ത്ര, സാങ്കേതിക ആശയങ്ങളാണ് പ്രോജക്ട് നിര്‍ദേശരൂപത്തില്‍ യുവഗവേഷകര്‍ നല്‍കേണ്ടത്.

കാര്‍ഷികം, ഗ്രാമീണവികസനം, ദുരന്തനിര്‍വഹണം, ആരോഗ്യം എന്നീ മേഖലകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഐ.ഒ.ടി. രീതികള്‍ മൂല്യവര്‍ധിത ആഹാരപദാര്‍ഥങ്ങള്‍ ചെടികള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ഉത്പന്നങ്ങള്‍, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളുടെ ശാസ്ത്രീയ ഉപയോഗക്ഷമത, നിലവാരം ഉയര്‍ത്തല്‍ ചെലവുകുറഞ്ഞ ഗുണപ്രദമായ ആരോഗ്യശുചിത്വ രീതികള്‍ രോഗനിര്‍ണയത്തിനും മേല്‍നോട്ടത്തിനും ഫലപ്രദമായ തദ്ദേശീയരീതികള്‍ പ്രകൃതിവിഭവ അധിഷ്ഠിതമായ ഉപജീവന സംവിധാനങ്ങള്‍ കാര്‍ഷിക ഉപകരണങ്ങളും ഉത്പന്നങ്ങളും വരുമാനം വര്‍ധിപ്പിക്കുന്ന കാര്‍ഷികരീതികള്‍ പരിസ്ഥിതി സുസ്ഥിരതയും പുതുക്കാവുന്ന ഊര്‍ജവും അഡിറ്റീവ് മാനുഫാക്ചറിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രൊപ്പോസലുകളാണ് നൽകേണ്ടത്.

പ്രൊപ്പോസലുകള്‍ നവംബര്‍ 30നകം onlinedst.gov.in വഴി നല്‍കണം. പ്രോജക്ട് കാലാവധി മൂന്നുവര്‍ഷം കവിയരുത്. പ്രൊപ്പോസല്‍ dst.gov.in. ലെ വിജ്ഞാപനത്തില്‍ നല്‍കിയ വിലാസത്തില്‍ തപാലില്‍ അയക്കണം.

റായ്പുർ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 

റായ്പുർ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 169 പ്രഫസർ, അഡീഷനൽ/അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവിൽ ഡയറക്ട്/ഡപ്യൂട്ടേഷൻ/കരാർ നിയമനം.

അനസ്തീസിയോളജി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ക്ലിനിക്കൽ ഹെമറ്റോളജി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെർമറ്റോളജി, എൻഡോക്രൈനോളജി ആൻഡ‍് മെറ്റബോലിസം, ഇഎൻടി, ഫൊറൻസിക് മെഡിസിൻ/ടോക്സിക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒാങ്കോളജി, മൈക്രോബയോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി ആൻഡ് ലാബ് മെഡിസിൻ, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറപി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

എംഡി, എംഎസ്, എംസിഎച്ച്, ഡിഎം, പിജി, പിഎച്ച്ഡിയും പരിചയവുമാണു യോഗ്യത. ഡിസംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക്: www.aiimsraipur.edu.in

ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ

ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ 326 സീ​നി​യ​ർ റി​ലേ​ഷ​ൻ​ഷി​പ്​​ മാ​നേ​ജ​ർ​മാ​രെ​യും 50 ഇ-​വെ​ൽ​ത്ത്​ റി​ലേ​ഷ​ൻ​ഷി​പ്​​ മാ​നേ​ജ​ർ​മാ​രെ​യും റി​​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ളാണ് നിയമനം.

തസ്തികകൾ-ഒഴിവുകൾ

സീ​നി​യ​ർ റി​ലേ​ഷ​ൻ​ഷി​പ്​​ മാ​നേ​ജ​ർ: ബം​ഗ​ളൂ​രു 32, ചെ​ന്നൈ 12, കോ​യ​മ്പ​ത്തൂ​ർ 4, അ​ഹ്​​മ​ദാ​ബാ​ദ്​ 25, ഗ​സി​യാ​ബാ​ദ്​ 8, കാ​ൺ​പു​ർ 5, ന്യൂ​ഡ​ൽ​ഹി 43, വാ​രാ​ണ​സി 3, അ​ല​ഹ​ബാ​ദ്​ 5, ഗു​രു​ഗ്രാം 4, ​െകാ​ൽ​ക്ക​ത്ത 4, നോ​യി​ഡ 4, വ​ഡോ​ദ​ര 18, ഹൈ​ദ​രാ​ബാ​ദ്​ 12, ല​ഖ്​​നോ 6, പ​ു​ണെ 10, ഇ​ന്ദോ​ർ 2, ലു​ധി​യാ​ന 2, രാ​ജ്​​ഘ​ട്ട്​ 7, ജ​യ്​​പു​ർ 5, മും​ബൈ 91, സൂ​റ​ത്ത്​ 11, ഫ​രീ​ദാ​ബാ​ദ്​ 4, ജോ​ധ്​​പു​ർ 3, നാ​ഗ്​​പു​ർ 4, ഉ​ദ​യ​പു​ർ 2.

ഇ-​വെ​ൽ​ത്ത്​ റി​ലേ​ഷ​ൻ​ഷി​പ്​​ മാ​നേ​ജ​ർ: മും​ബൈ 50. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ 60 ശ​ത​മാ​നം/55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം മാ​നേ​ജ്​​മെൻറ്​ പി.​ജി/​ഡി​ഗ്രി/​ഡി​പ്ലോ​മ​യും NISM/IRDAയി​ലും മ​റ്റും ​െറ​ഗു​ലേ​റ്റ​റി സ​ർ​ട്ടി​ഫി​ക്കേ​ഷ​നും അ​ഭി​ല​ഷ​ണീ​യം.

ഇ-​വെ​ൽ​ത്ത്​ റി​ലേ​ഷ​ൻ​ഷി​പ്​​ മാ​നേ​ജ​ർ ത​സ്​​തി​ക​ക്ക്​ ഒ​ന്ന​ര വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം മ​തി​യാ​കും.

പ്രാ​യ​പ​രി​ധി 1.11.2021ൽ 23/24 ​വ​യ​സ്സ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. യോ​ഗ്യ​ത​യു​ടെ​യും പ്ര​വൃ​ത്തി​പ​രി​ച​യ​ത്തി​‍െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​ശ്ചി​ത തു​ക ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ക. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ നി​യ​മ​നം. മി​ക​വ്​ പ​രി​ഗ​ണി​ച്ച്​ സേ​വ​ന കാ​ലാ​വ​ധി നീ​ട്ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.bankofbaroda.co.in/careers.htm സന്ദർശിക്കുക.

ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡ്​ (ഭെൽ)

ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡ്​ (ഭെൽ) ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാരെ തേടുന്നു. 28 ഒഴിവുകളാണ് ഉള്ളത്.

ഒഴിവുകൾ ഉള്ള ആശുപത്രി/ഡിസ്​പെൻസറികൾ : ഹരിദ്വാർ -5, ഭോപാൽ -1, തൃച്ചി -4, ഹൈദരാബാദ്​-5, ​ഝാൻസി -2, റാണി​െപ്പട്ട്​ -1, ചെന്നൈ -1, രുദ്രാപുർ-1, വിശാഖപട്ടണം-1, ജഗദീഷ്​പുർ-1, ന്യൂഡൽഹി-2,

ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക്​ 4 ഒഴിവുകൾ സംവരണം ചെയ്​തിരിക്കുന്നു.​ പ്രതിമാസം 83,000 രൂപ ശമ്പളം. അംഗീകൃത എം.ബി.ബി.എസ്​ ബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. മെഡിക്കൽ കൗൺസിലിൽ രജിസ്​റ്റർ ചെയ്​തിരിക്കണം. ഇ​േൻറൺഷിപ്​​ ട്രെയ്​നിങ്​ പ്രവൃത്തി പരിചയമായി പരിഗണിക്കില്ല. പ്രായപരിധി 37 വയസ്സ്. ​ഒ.ബി.സി നോൺക്രീമിലെയർ/പട്ടികജാതി-വർഗം/ഭിന്നശേഷിക്കാർ/വിമുക്​തഭടന്മാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക്​ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്​. അപേക്ഷാഫീസ്​ 300 രൂപ. ​െഡബിറ്റ്​ /െക്രഡിറ്റ്​ കാർഡ്​, നെറ്റ്​ ബാങ്കിങ്​വഴി ഓൺലൈനായി അടക്കാം. എസ്​.സി/എസ്​.ടി/പി.ബ്ല്യു.ഡി വിഭാഗങ്ങൾക്ക്​ ഫീസില്ല. https://Careers.bhel.in ൽനിന്നും ഡൗൺലോഡ്​ ചെയ്​ത്​ നിർദേശാനുസരണം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. നവംബർ 25 വരെ സ്വീകരിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.