ധാര്‍വാഡില്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്ന 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡിലെ കോളേജില്‍ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എസ്.ഡി.എം. കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. 66 പേരും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഇക്കഴിഞ്ഞ 17 ന് കോളേജില്‍ നടന്ന ഒരു പരിപാടിക്ക് ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ 300 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ഈ പരിശോധനയിലാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.

ജില്ലാ ഹെല്‍ത്ത് ഓഫീസറും ഡെപ്യൂട്ടി കമീഷണറും കോളേജ് സന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി കോളേജിലെ രണ്ട് ഹോസ്റ്റലുകള്‍ അടച്ചു. രോഗബാധിതരായവരെ ക്വാറന്റീനില്‍ പാര്‍പ്പിച്ചതായും ചികിത്സ ആരംഭിച്ചതായും കോളേജിലെ ഓഫ് ലൈന്‍ ക്ലാസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായും ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ നിതേഷ് പാട്ടീല്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരില്‍ കുറച്ചു പേര്‍ക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മറ്റുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള വിദ്യാര്‍ഥികളെ കൂടി ഉടന്‍ പരിശോധനക്കു വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.