Follow the News Bengaluru channel on WhatsApp

മൊബൈൽ താരിഫ് നിരക്ക് കൂട്ടി ജിയോയും

ന്യൂഡൽഹി: നിരക്കു വർധനയുമായി റിലയൻസ് ജിയോയും രംഗത്ത്. എ​യ​ർ​ടെ​ല്ലി​നും വോ​ഡ​ഫോ​ൺ ഐ​ഡി​യ​ക്കും (വി) പി​ന്നാ​ലെയാണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഓ​പ​റേ​റ്റ​റാ​യ റി​ല​യ​ൻ​സ്​ ജി​യോ​യും നി​ര​ക്ക്​ കൂ​ട്ടു​ന്നത്. 19.6 മു​ത​ൽ 21.3 ശ​ത​മാ​നം വ​രെ​യാ​ണ്​ പുതിയ വ​ർ​ധ​ന. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും.

75 രൂപയുടെ പ്ലാനിന്​ ഇനിമുതൽ 91 രൂപ നൽകേണ്ടി വരും. 20 ശതമാനമാണ്​ നിരക്കുവർധന. ഉപയോക്താക്കള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനിന്​ 129 രൂപക്ക് (28 ദിവസം കാലാവധി)​ പകരം ഇനി 155 രൂപ മുടക്കേണ്ടി വരും. 155 രൂപ പ്ലാന്‍ 28 ദിവസത്തേക്ക് രണ്ട്​ ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു.

149 രൂപയുടെ പ്ലാനിന് (24 ദിവസം കാലാവധി)​​ 179 രൂപയും 199 രൂപയു പ്ലാനിന് (28 ദിവസം കാലാവധി)​​ 239 രൂപയുമാണ്​ ഇനി ഈടാക്കുക. 179 രൂപയുടെ പ്ലാന്‍ പ്രതിദിനം ഒരു ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യമായി ലഭിക്കും. 239 രൂപയുടെ പ്ലാന്‍ 179 രൂപയുടെ പ്ലാനിന്​ തുല്യമാണ് എന്നാൽ പ്രതിദിനം 1.5 ജിബി ഡേറ്റയുണ്ടാകും.

ജനപ്രിയമായ 249 രൂപയുടെ (28 ദിവസം കാലാവധി)​ പ്ലാനിന്റെ വില 299 ആക്കി​ ഉയർത്തി​. പ്രതിദിനം രണ്ട്​ ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുമാണ്​ പ്ലാനിന്റെ വാഗ്ദാനം.

329 രൂപയുടെ ജനപ്രിയ പ്ലാനിന്​ (84 ദിവസം കാലാവധി)​ ഇനി 395 രൂപ മുടക്കണം. ആറ്​ ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 399 രൂപയുടെ പ്ലാനിന്​ 479 രൂപയും 1299 രൂപയുടെ പ്ലാനിന്​ 1599 രൂപയും 2399 രൂപയുടെ പ്ലാനിന്​ 2879 രൂപയുമാണ്​ ഇനി നൽകേണ്ടി വരിക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.