Follow the News Bengaluru channel on WhatsApp

കോവിഡ് ലംഘനം; ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും സ്വകാര്യ ഹോട്ടലിനുമെതിരെ പോലീസ് കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരനെതിരെയും ഇയാളെ താമസിപ്പിച്ച ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിനെതിരേയും ക്വാറന്റിന്‍ നിയമങ്ങള്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തു. ശിവാജി നഗര്‍ വാര്‍ഡിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നവീന്‍ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈ ഗ്രൗണ്ട്‌സ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത്. കോവിഡ് സ്ഥിരീകരിച്ച് 14 ദിവസത്തെ നിരീക്ഷണ കാലയളവ് തീരുംമുമ്പേ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി കമ്പനി യോഗത്തില്‍ പങ്കെടുത്തതിനും പിന്നീട് രാജ്യം വിട്ടതിനുമാണ് ദക്ഷിണാഫ്രിക്കന്‍ പൗരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

നവംബര്‍ 20 നാണ് 66 കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി ബെംഗളൂരുവിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് വസന്ത് നഗറിലെ ഷാങ്ഗ്രിലാ ഹോട്ടലില്‍ നീരീക്ഷണത്തിലാക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ ജിനോം പരിശോധന ഫലം ഡിസംബർ 2 ന് പുറത്തു വന്നപ്പോൾ ഇയാൾക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി കഴിയും മുമ്പേ നവംബര്‍ 17 ന് ഇയാള്‍ ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്ത് ദുബൈ വഴി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയിരുന്നു. ഇതു കൂടാതെ ബൊമ്മനഹള്ളിയിലെ മരുന്ന് ഫാക്ടറിയിലെ കമ്പനിയോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നു. നിരീക്ഷണ കാലയളവ് തീരുംമുമ്പേ രോഗിയെ പുറത്ത് വിട്ടതിന് ഹോട്ടലിനെതിരെ ബി.ബി.എം.പി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.