Follow the News Bengaluru channel on WhatsApp

നിർബന്ധിത മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് കോൺഗ്രസ് പ്രതിഷേധം

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള കര്‍ണാടക മതപരിവര്‍ത്തന നിരോധനബില്ല് (Karnataka Anti-Conversion Bill) കര്‍ണാടക നിയമസഭ പാസാക്കി. ബെളഗാവിയിലെ സുവര്‍ണ സൗധയില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. സഭ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബില്ലിന്റെ കരട് രേഖ ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ ഇന്നലെ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പ്രതിഷേധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ ബില്‍ എന്നും പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ വ്യക്തമാക്കിയിരുന്നു.

മതംമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏറെ നീണ്ടതും മതം മാറ്റുന്നവര്‍ക്ക് കടുത്ത ശിക്ഷ നിര്‍ദേശിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

പുതിയ ബിൽ പ്രകാരം മതപരിവര്‍ത്തനത്തിനുള്ള അപേക്ഷകള്‍ ജില്ലാ മജിസ്‌ട്രേറ്റിനോ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനോ ആണ് സമര്‍പ്പിക്കേണ്ടത്. മതം മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തി കുറഞ്ഞത് അറുപത് ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. കര്‍ശനമായ പരിശോധന ക്രമങ്ങള്‍ക്ക് ശേഷമേ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാകു. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികവിഭാഗത്തില്‍ പ്പെടുന്നവര്‍ എന്നിവരെ മതം മാറ്റിയാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും 50000 രൂപ വരെ പിഴയും ലഭിക്കും. വിവാഹ വാഗ്ദാനം നല്‍കിയുള്ള മതം മാറ്റവും സ്‌കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്നോ, സാമ്പത്തിക വാഗ്ദാനമോ നല്‍കിയുള്ള മതം മാറ്റവും കുറ്റകരമാണ്. കൂട്ടമത പരിവര്‍ത്തനത്തിന് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയും പിഴ ചുമത്തും. ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന് ഇരയാകുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും.

ബില്‍ സഭയില്‍ പാസാക്കിയാലും ബില്‍ നിയമമാകാണാമെങ്കില്‍ നിയമനിര്‍മാണ കൗണ്‍സിലില്‍ അംഗീകാരം ലഭിക്കണം. കൗണ്‍സിലില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ ഈ നിയമസഭ സമ്മേളന കാലത്ത് നിയമമാകില്ല എന്നാണ് സൂചനകള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.