Follow the News Bengaluru channel on WhatsApp

മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

ബെംഗളൂരു: കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. വ്യാഴാഴ്ച രാവിലെ തുമകൂരു- നെലമംഗല ദേശീയപാതയിലെ ടി.ബേഗൂരിലാണ് അപകടമുണ്ടായത്. മൂടല്‍മഞ്ഞില്‍ ഡ്രൈവര്‍മാര്‍ക്ക് കാഴ്ച കുറഞ്ഞതോടെ തൊട്ടുമുമ്പിലുള്ള വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.

തുമകൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസ്, മൂന്നോളം ചരക്കുവാഹനങ്ങള്‍, സ്വകാര്യ ബസ്, രണ്ടു കാറുകള്‍, ഒരു ജീപ്പ് എന്നിവയാണ് ഒന്നിന് പിറകെ മറ്റൊന്ന് എന്ന നിലയില്‍ കൂട്ടിയിടച്ചത്. ഇതോടെ പാതയിലെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. നെലമംഗല പോലീസ് സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് പാതയിലെ ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കിയത്. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. പരിക്കേറ്റവരെ നെലമംഗല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

18 ഓളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലത്തെ നാലുവരി പാതക്ക് സമാന്തരമായി സ്ഥാപിച്ച സർവീസ് റോഡിലേക്ക് റോഡിൻ്റെ മതിൽ മൂലം പ്രവേശിക്കാൻ സാധിക്കാത്തതാണ് വാഹനകുരുക്ക് രൂക്ഷമാക്കിയത്.

ദൃശ്യങ്ങൾ കാണാം :

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.