അഞ്ചിലധികം കള്ളനോട്ടുകൾ കണ്ടെത്തിയാൽ മാത്രം ഇനി പോലീസ് കേസ്
തിരുവനന്തപുരം: അഞ്ചിലധികം കള്ളനോട്ടുകൾ കണ്ടെത്തിയാൽ മാത്രമേ ഇനി പോലീസ് കേസെടുക്കൂ. അഞ്ചിൽ താഴെയെങ്കിൽ പോലീസ് കേസെടുക്കില്ല.
അഞ്ച് നോട്ടുകൾ ഒരുമിച്ചു പിടികൂടുമ്പോൾ മാത്രം കേസ് എടുത്താൽ മതിയെന്ന റിസർവ് ബാങ്കിന്റെ നിർദേശത്തെ തുടർന്നാണിത്. അഞ്ചിൽ താഴെ നോട്ടുകളാണെങ്കിൽ നോഡൽ ബാങ്കുകൾക്ക് പോലീസ് പ്രതിമാസ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രം മതി.
ഓരോ കള്ളനോട്ടിനും കേസെടുക്കുന്നത് കേസുകളുടെ എണ്ണം വൻതോതിൽ വർധിക്കാൻ കാരണമാകുമെന്നതിനാലാണ് റിസർബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. റിപ്പോർട്ട് നൽകലും കാര്യക്ഷമമായി നടക്കാറില്ല. ഫലത്തിൽ കള്ളനോട്ട് പിടിച്ചത് എവിടെയും രേഖപ്പെടുത്തുന്നതുപോലുമില്ല.
റോഡരികിൽ ലോട്ടറി വിൽക്കുന്നവരും ചെറുകിട കച്ചവടക്കാരുമൊക്കെയാണ് ഒന്നോ രണ്ടോ കള്ളനോട്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിൽ പെട്ടുപോകുന്നത്. നഗരപ്രാന്തപ്രദേശങ്ങളിലാണ് ഒറ്റപ്പെട്ട തട്ടിപ്പുകൾ വ്യാപകമായുള്ളത്. 2000 രൂപയുടെ വ്യാജനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി പോലീസ് ഫെയ്സ്ബുക്ക് പേജിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.