Follow the News Bengaluru channel on WhatsApp

ഗ്യാസ് സ്റ്റൗ ഓഫാക്കിയാലും മീഥെയ്ൻ വാതകം പുറന്തള്ളാൻ കഴിയുമെന്ന് കണ്ടെത്തൽ

കാലിഫോർണിയ: ഗ്യാസ് സ്റ്റൗ ഓഫാക്കിയാലും അന്തരീക്ഷ താപത്തിന് കാരണമാകുന്ന മീഥെയ്ൻ വാതകം പുറന്തള്ളാൻ കഴിയുമെന്ന് കണ്ടെത്തൽ. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് അന്തരീക്ഷ താപവുമായി ബന്ധപ്പെട്ടുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

കാർബൺ ഡയോക്സൈഡിനെക്കാൾ വീര്യമേറിയ ഹരിത ഗൃഹ വാതകമാണ് മീഥെയ്ൻ. കാലിഫോർണിയൻ പ്രദേശത്തുള്ള 53 വീടുകളാണ് പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

നോബ് തിരിക്കുന്ന ഞൊടിയിടയിൽ എത്ര മീഥെയ്ൻ ചോരും, പാചകം ചെയ്യുമ്പോൾ എത്രത്തോളം മീഥെയ്ൻ പുറന്തള്ളുന്നു എന്നീ കാര്യങ്ങളാണ് പരിശോധിച്ചത്. മുമ്പ് നടന്ന പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്യാസ് സ്റ്റൗ ഓഫായിരിക്കുന്ന അവസ്ഥയിൽ എത്ര അളവ് മീഥെയ്ൻ പുറത്തുവിടുന്നുവെന്നതും പരിശോധന വിധേയമാക്കി. പരിശോധനയിൽ 80 ശതമാനം മീഥെയ്ൻ പുറന്തള്ളപ്പെടുന്നത് സ്റ്റൗവിനും ഗ്യാസ് പൈപ്പുകൾക്കുമിടയിലുള്ള അയഞ്ഞ കപ്ലിങ്ങുകൾ, ഫിറ്റിംഗുകൾ എന്നിവയിലൂടെയാണെന്ന് കണ്ടെത്തി.

ഗ്യാസ് സ്റ്റൗവിന്റെ കാലപ്പഴക്കമോ പുതുമയോ ഒന്നും മീഥെയ്ൻ ചോർച്ചയെ ബാധിച്ചില്ല. ചോർച്ചയിൽ വാതകം സ്ഥിരത പ്രകടിപ്പിച്ചതായും കണ്ടെത്തി. സ്റ്റൗവിലൂടെ ചോരുന്ന വാതകത്തിന്റെ 1.3 ശതമാനവും അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നുണ്ട്. ഇത് അന്തരീക്ഷ താപത്തിലേക്ക് വഴി വെയ്ക്കുന്നു.

അമേരിക്കയിലെ ഗ്യാസ് അടുപ്പുകൾ രാജ്യത്തിന്റെ പ്രതിവർഷം ആകെ വരുന്ന ഹരിത ഗൃഹ വാതകത്തിന്റെ പത്ത് ശതമാനത്തിലെറെയും ഉറവിടമാണെന്ന് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നു. നിലവിൽ പുനരുപയോഗ ഹരിത വാതകങ്ങളുപയോഗിച്ചുള്ള സ്റ്റൗവുകൾ നിർമിക്കാനുള്ള പദ്ധതിയിലാണ് അമേരിക്കൻ ഗ്യാസ് അസോസിയേഷ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.