Follow the News Bengaluru channel on WhatsApp

വിദ്യാര്‍ഥിനിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പിടിയില്‍

കോട്ടയം: പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കാലതാമസം കൂടാതെ നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് ആര്‍പ്പൂക്കര സ്വദേശി സി.ജെ. എല്‍സിയാണ് പിടിയിലായത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ കോട്ടയം വിജിലന്‍സ് സംഘമാണ് എല്‍സിയെ അറസ്റ്റ് ചെയ്തത്.  സംഭവത്തില്‍ എല്‍സിയെ എംജി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു.

പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയത്. വിദ്യാര്‍ഥിനി സപ്ലിമെന്ററി പരീക്ഷയിലൂടെയാണ് എംബിഎ പാസായത്. മാര്‍ക്ക് ലിസ്റ്റും പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എല്‍സി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നു വിദ്യാര്‍ഥിനി 1.25 ലക്ഷം രൂപ കൈക്കൂലിയായി നല്‍കി. എല്‍സിയുടെ ശമ്പളം വിതരണം ചെയ്യുന്ന അക്കൗണ്ടില്‍ തന്നെയാണ് പണം വാങ്ങിയത്. ബാക്കി തുകയായി 30000 രൂപ കൂടി നല്‍കണമെന്ന് എല്‍സി ആവശ്യപ്പെട്ടു. ഇതില്‍ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്നു എല്‍സി വാശിപിടിക്കുകയായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ഥിനി വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന് പരാതി നല്‍കി. ശനിയാഴ്ച 10000 രൂപ കൈമാറുന്നതിനിടയിലാണ് കോട്ടയത്ത് നിന്നുള്ള വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം എല്‍സിയെ അറസ്റ്റ് ചെയ്തത് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. സര്‍വകലാശാലയിലെ പരീക്ഷ ബ്ലോക്കില്‍ വച്ചാണ് എല്‍സി വിദ്യാര്‍ഥിനിയിൽ നിന്നും കൈക്കൂലി വാങ്ങിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.