Follow the News Bengaluru channel on WhatsApp

യുവാവ് ആഡംബര കാര്‍ കയറ്റികൊന്ന തെരുവ് നായക്ക് കണ്ണീരോടെ വിട നല്‍കി ബെംഗളൂരുവിലെ മൃഗസ്‌നേഹികള്‍

ബെംഗളൂരു: ബെംഗളൂരു ജയനഗര്‍ ഫസ്റ്റ് ബ്ലോക്കില്‍ 23കാരനായ യുവാവ് ആഡംബര കാര്‍ കയറ്റി കൊന്ന ലാറ എന്ന തെരുവ് നായക്ക് നഗരത്തിലെ മൃഗസ്‌നേഹികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്. സുമനഹള്ളിയിലെ മൃഗ ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടണ്ടില്‍ ലാറക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖ കന്നഡ നടി രമ്യ അടക്കം നൂറ് കണക്കിന് ആളുകളാണ് എത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ ശ്മശാനത്തിലെത്തിച്ച ലാറയുടെ മൃതദേഹത്തില്‍ പൂക്കള്‍ അര്‍പ്പിക്കാനെത്തിയവരില്‍ ലാറ കുഞ്ഞായിരിക്കെ അന്നമൂട്ടിയ ഗായത്രി എന്ന പെണ്‍കുട്ടിയും, നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളും, സന്നദ്ധ പ്രവര്‍ത്തകരും എത്തിയിരുന്നു. മൃഗങ്ങൾക്കെതിരെ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചുള്ള പ്ലക്കാർഡുകൾ ഉയർത്തിപിടിച്ചാണ് ചിലർ എത്തിയത്.

ആക്‌സിഡണ്ടുകള്‍ ആകസ്മികമായിട്ടാണ് സംഭവിക്കുന്നത്. എന്നാല്‍ മനപ്പൂര്‍വ്വം കാര്‍ കയറ്റി കൊല്ലുന്നത് ഏതു മനസാക്ഷിക്കും നീതീകരിക്കാനാവാത്തതാണെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഇത്തരക്കാര്‍ക്ക് ലഭിക്കണമെന്നും
നടി രമ്യ പറഞ്ഞു. ലാറയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ രമ്യ അഭ്യര്‍ത്ഥന നടത്തിയിരുന്നു.

ജയനഗര്‍ നിവാസിയായ എം.എസ്. ബദ്രി പ്രസാദിന്റെ പരാതിയില്‍ ആഡംബര കാര്‍ ഓടിച്ചിരുന്ന ആദി നാരായണ നായിഡു എന്ന 23 കാരനെതിരെ സിദ്ദാപുര പോലീസ് കേസെടുത്തിരുന്നു. എം.പിയായിരുന്ന ഡി. കെ ആദികേശവ നായിഡുവിന്റെ പേരമകനാണ് ആദി. ജനുവരി 26 ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഓഡി കാറില്‍ സംഭവസ്ഥലത്തെത്തിയ ആദി കാര്‍ നിര്‍ത്തുകയും പിന്നീട് വേഗത്തില്‍ പാതയോരത്ത് കിടന്നുറങ്ങുകയായിരുന്ന ലാറയുടെ മുകളില്‍ കാര്‍ കയറ്റി ഇറക്കുകയുമായിരുന്നു. സംഭവത്തിന്റെ സി. സി. ടി. വി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. കേസില്‍ അറസ്റ്റിലായ യുവാവ് പിന്നീട് ജാമ്യത്തിലിറങ്ങി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.