Follow the News Bengaluru channel on WhatsApp

പണക്കാരുടെ വീട്ടില്‍ നിന്ന് മോഷണം നടത്തി മോഷണപണത്തിന്റെ ഒരു പങ്ക് പാവങ്ങള്‍ക്ക് എത്തിക്കുന്ന ബെംഗളൂരുവിലെ റോബിന്‍ഹുഡ് പിടിയിലായി

ബെംഗളൂരു: റോബിന്‍ഹുഡ് ശൈലിയില്‍ മോഷണം പതിവാക്കിയ 46 കാരന്‍ ബെംഗളൂരുവില്‍ പിടിയിലായി. നാഗര്‍ഭാവി സ്വദേശി ജോണ്‍ മെല്‍വിനാണ് ബെംഗളൂരു പോലീസിന്റെ വലയിലായത്.

രാഷ്ട്രീയക്കാരുടേയും പണക്കാരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് മെല്‍വിന്റെ മോഷണങ്ങള്‍ ഏറെയും നടക്കുന്നത്. തനിക്ക് ആവശ്യമുള്ള പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച ശേഷം അതില്‍ ഒരു ഭാഗം പാവപ്പെട്ടവര്‍ക്കായി മാറ്റിവെക്കുന്നതാണ് ഇയാളുടെ രീതി.

മോഷണത്തിന് ശേഷം വേളാങ്കണ്ണിയിലും മൈസൂരുവിലുമെത്തി പള്ളികള്‍ക്ക് മുന്നിലിരിക്കുന്ന യാചകര്‍ക്ക് പണം നല്‍കും. പണം തീരുന്നതനുസരിച്ച് വീണ്ടും സമ്പന്നരുടെ വീടുകളില്‍ കയറി മോഷണം നടത്തും. സമ്പന്നരുടെ വീട്ടിൽ കയറി അവിടെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കള്ളപ്പണം മോഷ്ടിച്ചെടുക്കുന്നതിനാല്‍ ആരും പരാതി പറയാറുമില്ല. എന്നാല്‍ വിജയനഗരയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് മെല്‍വിനെ കുടുക്കിയത്. മെല്‍വിനൊപ്പം സഹായിയായ മഞ്ജുനാഥും പിടിയിലായി. ഇവരില്‍ നിന്നും 13 ലക്ഷം രൂപ പിടിച്ചെടുത്തതായി വിജയനഗര പോലീസ് പറഞ്ഞു.

മോഷണത്തിലൂടെ ലഭിച്ച തുക മസാജ് പാര്‍ലറുകൾ സന്ദർശിക്കാനും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുമാണ് ഇയാൾ ഉപയോഗപ്പെടുത്താറ് എന്ന് പോലീസ് പറഞ്ഞു. 1994 ല്‍ ആണ് ഇയാള്‍ ആദ്യമായി മോഷണം ആരംഭിക്കുന്നത്. ഇതിനിടെ ഒരിക്കല്‍ പോലും പിടിക്കപ്പെട്ടില്ല. പോലീസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 50 ഓളം മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.