Follow the News Bengaluru channel on WhatsApp

കല്ലാച്ചിയിലെ ചന്ദ്രികാഫാര്‍മസിയും കുഞ്ഞിരാമേട്ടന്റെ ദശമൂലാരിഷ്ടം മിക്‌സും !.

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : പതിനേഴ് 
🔵

കല്ലാച്ചി മാര്‍ക്കറ്റ് റോഡിലെ ചന്ദ്രികാഫാര്‍മസി ഒരു ഇടത്താവളമായിരുന്നു കുറച്ചുകാലം. ഒറ്റപ്പുരക്കല്‍ കുമാരന്‍വൈദ്യരുടെതാണ് ഫാര്‍മസി. അച്ഛന്റെ വളരെ അടുത്ത സുഹൃത്താണ് അയല്‍വാസി കൂടിയായ വൈദ്യര്‍. വൈകീട്ട് വൈദ്യരുമായി സൊള്ളാന്‍ സുഹൃത്തുക്കള്‍ എത്തും. അച്ഛനും പടിഞ്ഞാറയില്‍ കുഞ്ഞിരാമകുറുപ്പും സ്ഥിരം കക്ഷികള്‍. ഇടക്കിടെ രോഗികള്‍ വരുമ്പോള്‍ വൈദ്യര്‍ അകത്തേക്ക് പോകും. അവിടുത്തെ സഹായി കക്കട്ടിലെ കുനിയില്‍ കുഞ്ഞിരാമന്‍ ആയിരുന്നു എനിക്ക് കൂട്ട്. പകല്‍സമയത്ത് വൈദ്യരും സുഹൃത്തുക്കളും ഉണ്ടാകില്ല.

കല്ലാച്ചിയില്‍ പാരലല്‍ കോളേജ് പഠനവും ടൈപ്പ് റൈറ്റിംഗ് ആന്റ് ഷോര്‍ട്ട് പരിശീലനവുമായി കഴിയുകയാണ് ഞാന്‍. പഠനത്തിനുള്ള സഹായധനം ഹൈദരബാദില്‍ നിന്ന് ചെറിയ അമ്മാമന്‍ അയച്ചു തരും. അക്കാര്യം പോസ്റ്റ്മാനായ വലിയ അമ്മാമന്‍ അറിയാതിരിക്കാന്‍ ചന്ദ്രികാ ഫാര്‍മസിയുടെ വിലാസമാണ് കൊടുത്തത്. അതു കല്ലാച്ചി പോസ്റ്റ്ഓഫിസിന്റെ പരിധിയിലാണ്. അമ്മാമന്‍ വിഷ്ണുമംഗലം പോസ്റ്റ് ഓഫിസിലാണ്. മണി ഓര്‍ഡര്‍ വരുന്ന ദിവസം കുഞ്ഞിരാമന് ചായയും കടിയും വാങ്ങി കൊടുക്കണം. അത്രയേ വേണ്ടു. എനിക്ക് മണി ഓര്‍ഡര്‍ വരുന്ന കാര്യം ഒരു പൂച്ച പോലും അറിയില്ല. കുഞ്ഞിരാമന്‍ വിശ്വസ്തനാണ്. നാട് വിടുന്നത് വരെ മണി ഓര്‍ഡര്‍ വന്നിരുന്നു.

മണി ഓര്‍ഡര്‍ തുകയുടെ നല്ലൊരു പങ്ക് സുന്ദര്‍ ടാക്കീസിലാണ് കൊടുത്തത്!. ചരിത്രപഠനം, ടൈപ്പ് റൈറ്റിംഗ് എന്നിവയെക്കാള്‍ എന്റെ മനസില്‍ കയറിയത് സിനിമയാണ്!. ചില ദിവസങ്ങളില്‍ കുഞ്ഞിരാമന്‍ ഒരു ഔണ്‍സ് ദശമൂലാരിഷ്ടവും അര ഔണ്‍സ് പിപ്പല്യാസവവും മിക്സ് ചെയ്തു തരും. വയറ് ശുദ്ധമാകാനാണ്!. ചെറിയൊരു ലഹരിയുണ്ടാകും. ആ മരുന്ന് മൂന്നാല് ഔണ്‍സ് കഴിച്ചാല്‍ രണ്ടു കുപ്പി കള്ളു കുടിച്ച ‘വാര്‍ ‘ഉണ്ടാകുമെന്ന് കുഞ്ഞിരാമന്‍ പറയാറുണ്ട്. എന്നാല്‍ ഒരിക്കലും ഒന്നര ഔന്‍സില്‍ കൂടുതല്‍ എനിക്ക് തന്നിട്ടില്ല. നാട് വിട്ടതിന് ശേഷം ലീവില്‍ വരുമ്പോള്‍ കുഞ്ഞിരാമനെ കാണാറുണ്ടായിരുന്നു. കുമാരന്‍ വൈദ്യരുടെ അകാലമരണവും ഒറ്റപ്പുരക്കല്‍ തറവാടിന്റെ തകര്‍ച്ചയും ചന്ദ്രികാ ഫാര്‍മസിയെ ബാധിച്ചു. വൈദ്യര്‍ ഇല്ലാതെ എന്ത് ഫാര്‍മസി!. ക്രമേണ ചന്ദ്രികാ ഫാര്‍മസി ഇല്ലാതായി. എന്നാല്‍ കുഞ്ഞിരാമന്‍ കല്ലാച്ചി വിട്ടുപോയില്ല. ചെറിയ ഇടവേളക്ക് ശേഷം പ്രശസ്ത ദന്തിസ്റ്റ് കുമാരന്‍ ഡോക്ടറുടെ ക്ലിനിക്കില്‍ കുടിയേറി. അവിടെ ഓള്‍ ഇന്‍ ഓള്‍ ആയി. ഇടക്ക് കുമാരന്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ (കുമാരന്‍ ഡോക്ടറുടെ രണ്ടു പെണ്മക്കളും ബാംഗ്ലൂരിലാണ് പഠിച്ചത്. ഒരാള്‍ ബി ഡി എസും മറ്റെയാള്‍ ഇന്റിരിയല്‍ ഡെക്കറേഷനും) കുഞ്ഞിരാമനെയും കാണും. പഴയ ദശമൂലാരിഷ്ടം കഥകള്‍ അയവിറക്കും. മണി ഓര്‍ഡര്‍ രഹസ്യങ്ങള്‍ പറഞ്ഞു ചിരിക്കും. ജീവിതം അങ്ങിനെയൊക്കെയാണ്. എവിടെയോ ആരോ ദശമൂലാരിഷ്ടവും പിപ്പല്യാസവവും മിക്സ് ചെയ്ത് കാത്തിരിക്കുന്നുണ്ടാവും,നമുക്ക് ഉണര്‍വും ഓജസ്സും പകര്‍ന്നു നല്‍കാന്‍..!

🔵
അടുത്ത ലക്കം :
നിനയ്ക്കാതെ ബെംഗളൂരുവില്‍; മാറുന്ന ജീവിതം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.