Follow the News Bengaluru channel on WhatsApp

കർണാടക സാഹിത്യ അക്കാദമിയുടെ വിവർത്തന സാഹിത്യത്തിനുള്ള പുരസ്കാരം സുധാകരൻ രാമന്തളിക്ക്

ബെംഗളൂരു: കന്നഡയില്‍ നിന്നും ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന മികച്ച സാഹിത്യ കൃതികള്‍ക്ക് കര്‍ണാടക സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സുധാകരന്‍ രാമന്തളിക്ക്. ജ്ഞാനപീഠം ജേതാവ് ചന്ദ്രശേഖര കമ്പാറിന്റെ ശിവന ഡങ്കുറ എന്ന നോവലിന്റെ മലയാളം പരിഭാഷയായ ‘ശിവന്റെ കടുന്തുടി’ യാണ് സുധാകരന്‍ രാമന്തളിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കണ്ണൂരിലെ കൈരളി ബുക്‌സാണ് പരിഭാഷ പുറത്തിറക്കിയത്. കര്‍ണാടക സാഹിത്യ അക്കാദമി മലയാള പരിഭാഷക്ക് നല്‍കുന്ന പ്രഥമ പുരസ്‌ക്കാരമാണിതെന്നും പുരസ്‌കാര ലബ്ധിയില്‍ ഏറെ സന്തോഷിക്കുന്നുവെന്നും സുധാകരന്‍ രാമന്തളി ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് പറഞ്ഞു. കന്നഡയില്‍ നിന്നും 24 ഭാരതീയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ കൃതികള്‍ക്കാണ് അക്കാദമി ഇന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ചന്ദ്രശേഖര കമ്പാറിന്റെ നോവലായ ശിഖര സൂര്യന്റെ പരിഭാഷക്ക് കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സുധാകരന്‍ രാമന്തളിക്ക് ലഭിച്ചിരുന്നു. ഇതേ കൃതിയുടെ പരിഭാഷക്ക് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്റെ തേജസ്വിനി പുരസ്‌കാരവും ലഭിച്ചിരുന്നു. യു.ആര്‍. അനന്തമൂര്‍ത്തീയുടെ ദിവ്യം, എസ്.എല്‍. ഭൈരപ്പയുടെ പര്‍വം, അതിക്രമണം എന്നിവ അടക്കം 27 രചനകള്‍ കന്നഡയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ കന്നഡ കവിയായ കുമാര വ്യാസന്റെ മഹാഭാരതം മലയാളത്തിലാക്കാനുള്ള പ്രയത്നത്തിലാണ് സുധാകരന്‍ രാമന്തളി ഇപ്പോള്‍.

പയ്യന്നൂര്‍ രാമന്തളി സ്വദേശിയായ സുധാകരന്‍ ബെംഗളൂരുവിലെ എച്ച്.എ.എല്ലില്‍ ഉദ്യോഗസ്ഥനായിരുന്നു. ബെംഗളൂരു കനകദാസ സ്റ്റഡീസ് റിസര്‍ച്ച് സെന്ററിലും ഇംഗ്ലീഷ് റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പല പ്രോജക്ടുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെംഗളൂരു കൈരളി കലാസമിതിയുടെയും കൈരളി നിലയം വിദ്യാലയങ്ങളുടേയും  അധ്യക്ഷനാണ്. അരങ്ങൊഴിയുന്ന അച്യുതന്‍ അടക്കം മൂന്ന് മലയാള നോവലുകളും രണ്ട് കഥാസമാഹാരങ്ങളും രചിച്ച സുധാകരന്‍ രാമന്തളിക്ക് പൂര്‍ണ ഉറൂബ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ രുഗ്മിണി, മക്കള്‍: സതീഷ്, സന്തോഷ്, സവിത.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.