Follow the News Bengaluru channel on WhatsApp

ഉച്ചഭാഷിണികളുടെ ഉപയോഗം; ഹൈക്കോടതി നിർദേശം കർശനമെന്ന് പോലീസ് മേധാവി

ബെംഗളൂരു: ആരാധനാലയങ്ങളിലടക്കം പൊതു സ്ഥലങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് ഹൈക്കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമീഷണർ കമാൽ പന്ത്. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും അനുവദീയമായ ഡെസിബെൽ ലെവൽ ഉപയോഗിക്കുന്നതിനും ആറു മാസം മുമ്പ് ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗ നിർദേശങ്ങളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്നും ആരാധനാലയങ്ങൾ ഉൾപ്പെടെ നഗരത്തിലുടനീളും മാർഗ നിർദേശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മാർഗനിർദേശങ്ങൾ ലംഘിച്ചതിന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് നിയമപ്രകാരം ക്ഷേത്രങ്ങൾ, മസ്ജിദുകൾ, പള്ളികൾ, റസ്റ്റോറൻ്റുകൾ, പബ്ബുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള 301 ഓളം സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചതായും 40 ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായും കമീഷണർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.