Follow the News Bengaluru channel on WhatsApp

ഇലപൊഴിയും ശിശിരം

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം പതിനഞ്ച്

വേനൽക്കാലത്ത് ആൽമരം നീരീക്ഷിച്ചിട്ടുണ്ടോ ?

സമീപമുള്ള മറ്റനേകം വൃക്ഷങ്ങൾ വെയിലേറ്റ് വാടിയ ഇലകൾക്കൊണ്ട് നഗ്നത മറയ്ക്കുമ്പോൾ, ആൽമരം തന്റെ നനുനനുത്ത പുതുനാമ്പുകൾകൊണ്ട് കുളിരിനെ പുൽകും. സൂര്യതാപത്തിന്റെ തീഷ്ണതയിൽ മങ്ങുന്ന നമ്മുടെ കണ്ണുകൾക്ക് ഹരിതാഭയുടെ തെളിച്ചം നൽകും. തന്റെ സമീപമെത്തുന്ന പക്ഷിമൃഗാദികൾക്കും മനുഷ്യർക്കും ആശ്വാസമേകുന്ന തണൽ വിരിക്കും. സ്വയം അതിജീവിക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് ആശ്വാസകേന്ദ്രമായി നിലകൊള്ളുകയും ചെയ്താണ് ആൽമരം വേനലിന്റെ കഠിനതയെ കീഴ്പ്പെടുത്തുന്നത്.

എന്നാൽ പച്ചിമയാർന്ന കുളിർ എല്ലാദിവസവും അനുഭവിച്ചല്ല ആൽ വളരുന്നത്. പ്രകൃതി വേനലിന്റെ വരവറിയിക്കുമ്പോൾ, ആൽമരം അതിനെ വരവേൽക്കാൻ തന്റെ ഇലകളെ പൊഴിക്കും. നാളെ വരാൻ പോകുന്നുന്ന കടുംവെയിലിന്റെ ദുസഹതയെ പ്രതിരോധിക്കാൻ ഇന്നിന്റെ ഇളംവെയിലേൽക്കും. ഇലകൾ പൊഴിഞ്ഞു നഗ്നമായ തന്റെ ശിഖരങ്ങളിൽ സൂര്യനെ ആവാഹിക്കും. ശരീരത്തിന്റെ ഓരോ ആണുവിനെയും വേനലിനോട് പോരാടാൻ സജ്ജമാക്കും. അങ്ങനെയങ്ങനെ വീണ്ടും പതിയെ തളിർത്തു തുടങ്ങും. വളർച്ച മുറ്റിയ പച്ചിലകളുയുടെ ഛായയിലല്ല വെയിലേറ്റ് വാടാതിരിക്കാൻ ശീലിക്കുന്ന തളിരിലകളുടെ മനഃശക്തിയിലാണ് അത് വീണ്ടും തണൽ വിരിക്കുന്നത്. ഇളം വെയിലും കടന്ന് ഗ്രീഷ്മം വരുമ്പോഴേക്കും ഏതു ചൂടിനെയും പ്രതിരോധിക്കുന്നതിലേക്കും, തന്റെ സമീപമെത്തുന്ന ഏതൊരാൾക്കും നിഴൽ പകരുന്നതിലേക്ക് അത് തയ്യാറായിട്ടുണ്ടാകും. ആൽമരം മാത്രമല്ല വേനലിൽ പച്ചവിരിച്ചു പടർന്നു നിൽക്കുന്ന, വസന്തകാലത്തിനെ പൂക്കൾക്കൊണ്ട് പ്രണയിക്കുന്ന എല്ലാ വൃക്ഷങ്ങളുടെയും കഥ ഇത് തന്നെയാണ്.

മരങ്ങളെ വിട്ട് നമുക്കിനി മനുഷ്യരുടെ കഥയിലേക്ക് വരാം. പ്രതിസന്ധികളെ നേരിടാൻ മുൻകൂട്ടി തയാറെടുപ്പ് നടത്തുന്ന, പരീക്ഷണങ്ങളുടെ ചൂടിൽ ഉരുകിയോലിക്കാത്ത മനുഷ്യരുടെ കഥ. . . . അത്… . വല്ലാത്തൊരു കഥയാണ്.

ജീവിവർഗ്ഗങ്ങളിൽ വെച്ചു തന്നെ വെല്ലുവിളികളെ നേരിടാൻ ഏറ്റവും കഴിവുള്ളത് മനുഷ്യവംശത്തിനാണ്. കാട്ടാള രൂപത്തിൽ നിന്നും നവീന മനുഷ്യരിലേക്കുള്ള ദൂരം നാം നടന്നു തീർത്തതും അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ഏറ്റവും അർഹതയുള്ളവരായി മാറിയതും അതുകൊണ്ടുതന്നെയാണ്. ചരിത്രത്തിൽ നിന്നും പഠിക്കാനും ഭാവിയിലേക്ക് കരുതാനും മനുഷ്യനുള്ളത്ര ശേഷി മറ്റൊന്നിനും ആർജിതമല്ല. അവയുടെ ചലനകളൊക്കെയും പരിണാമത്തിലൂടെ സിദ്ധിച്ചകഴിവുകളിലൂടെയും സ്വന്തം അനുഭവങ്ങളിലൂടെ നേടിയ പാഠങ്ങളിലൂടെയും മാത്രമാണ്.

വേനലിന് മുൻപേ ഇലപൊഴിച്ചു തയ്യാറെടുക്കുന്ന മരങ്ങളെപ്പോലെ പ്രതിസന്ധികൾക്ക് മുൻപേ തയ്യാറെടുക്കാൻ നമുക്കും കഴിയും. മനുഷ്യർക്കുണ്ടാകുന്ന ഒരു പ്രതിസന്ധിയും ആകസ്മീകമല്ല. ചെറുതും വലുതുമായ നിരവധി അടയാളങ്ങളിലൂടെ വരാൻ പോകുന്ന വറുതിയുടെ സൂചനകൾ കാലം നമുക്ക് നൽകുന്നുണ്ട്. നാമത് അവഗണിക്കുന്നതിനാലാണ് അവിചാരിതമായി അന്ധകാരനഴിൽ വീണ അവസ്ഥ ഉണ്ടാകുന്നത്. ഒരൽപ്പം ജാഗ്രത പുലർത്തിയാൽ, ആപത് ലക്ഷണങ്ങളെ മനസിലാക്കാൻ പഠിച്ചാൽ വരാൻ പോകുന്ന പ്രതിസന്ധികളെ നേരിടാൻ നമുക്ക് കരുതലോടെയിരിക്കാൻ കഴിയും. ഏറ്റവും അവസാനമായി നിങ്ങൾക്ക് സീരിയസായ രോഗം പിടിപെട്ട ദിവസങ്ങൾ ഓർമ്മയുണ്ടോ? ദൈന്യദിന ചിലവുകൾക്കുള്ള പണം പോലും കയ്യിൽ ഇല്ലാത്തവിധം സാമ്പത്തീക ഞെരുക്കം അനുഭവിക്കുകയോ മാനസീക സംഘർഷത്തിയിലായി അങ്ങേയറ്റം പിരിമുറുക്കം അനുഭവപ്പെടുകയോ ചെയ്ത ദിവസങ്ങൾ ഓർമ്മയുണ്ടോ? ഇവയൊക്കെ സംഭവിക്കുന്നതിന് ദിവസങ്ങൾക്കു മുൻപേ തന്നെ ചെറിയ ലക്ഷങ്ങളിലൂടെ ശരീരവും, മനസും, പണമില്ലാത്ത പേഴ്‌സും നിങ്ങൾക്കുള്ള മുന്നറിയിപ്പുകൾ തന്നിരുന്നില്ലേ? തീർച്ചയായും ഉണ്ടാകും. നാമത് അപ്രസക്തമെന്നു കരുതി അവഗണിച്ചു. ഫലം. . . . കൊടും വെയിൽ. അവഗണനയുടെ ഈ സ്വഭാവത്തെ മാറ്റാനാണ് നാം ശീലിക്കേണ്ടത്. സൂര്യന്റെ വജ്രായുധവർഷത്തെ സധൈര്യം നേരിടുന്ന വൃക്ഷങ്ങൾക്ക് കാലം ഏൽപ്പിക്കുന്ന ഏതൊരു ആഘാതത്തെയും നേരിടാൻ ശക്തിയുണ്ടാകുന്നത് പോലെ സൂചനകൾക്ക് ശേഷം കടന്നെത്തുന്ന പ്രതിസന്ധികളെ നേരിട്ടു ശീലിക്കുന്ന മനുഷ്യന് ജീവിതം അപ്രതീക്ഷിതമായി സമ്മാനിക്കുന്ന ഏതൊരു അശനിപാതത്തെയും മനസുറപ്പോടെ നേരിടാൻ കഴിയും.

പച്ചത്തണലോരുക്കുന്ന വൃക്ഷങ്ങളെപ്പോലെ കാലത്തിന്റെ സൂചനകളിൽ നിന്നും പഠിക്കുക. ഇലകൊഴിച്ചു വഴങ്ങികൊടുക്കാനും വെയിലേറ്റ് കരുത്താർജിക്കാനും ശീലിക്കുക. ഇലപൊഴിയുന്ന ഓരോ ശിശിരത്തിനും ശേഷം വസന്തം വരികതന്നെ ചെയ്യും. അന്ന് നിറമാർന്ന പൂവുകൾക്കൊണ്ട് നമുക്ക് നമ്മുടെ പാതയോരങ്ങളെ അലങ്കരിക്കാം.🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.