എഞ്ചിനീയറിംഗ് കോളേജിലെ ലിഫ്റ്റ് തകർന്ന് താഴേക്ക് വീണു; എട്ട് വിദ്യാർഥികൾക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
എഞ്ചിനീയറിംഗ് കോളേജ് കെട്ടിടത്തിനുള്ളിലെ ലിഫ്റ്റ് തകർന്ന് എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. യു.പിയിലെ ഘാസിയാബാദിലുള്ള എഞ്ചിനീയറിംഗ് കോളേജിലാണ് അപകടമുണ്ടായത്. ഘാസിയാബാദിൽ കവി നഗറിന് സമീപം സ്ഥിതിചെയ്യുന്ന ഐഎംഎസ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. താഴത്തെ നിലയിൽ നിന്നും മുകളിലെ നിലയിലേക്ക് പോകുന്നതിന് വേണ്ടിയായിരുന്നു വിദ്യാർഥികൾ ലിഫ്റ്റിൽ കയറിയത്. എന്നാൽ ലിഫ്റ്റ് മുകളിലേക്ക് പൊങ്ങിയതിന് പിന്നാലെ തകർന്ന് താഴേക്ക് തന്നെ വീഴുകയായിരുന്നു.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. സാരമായി പരിക്കേറ്റവരെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ലിഫ്റ്റിന് എന്താണ് സംഭവിച്ചതെന്ന കാര്യം പരിശോധിച്ച് വരികയാണ്. കോളേജിൽ പോലീസെത്തി അന്വേഷണം ആരംഭിച്ചിതായി ഘാസിയാബാദ് എസ്ഡിഎം വിജയ് കുമാർ സിംഗ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.