Follow the News Bengaluru channel on WhatsApp

രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍: വിവാദമായി വീഡിയോ

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നൈറ്റ് ക്ലബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. നേപ്പാളിലെ നൈറ്റ് ക്ലബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടെ പാര്‍ട്ടിയിലെ പ്രമുഖന്റെ അഭാവം ബി ജെ പി അടക്കമുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. രാഹുലിന്റെ ഉല്ലാസ വീഡിയോ രാഷ്ട്രീയ എതിരാളികള്‍ വൈറലാക്കി.

പുറത്ത് വന്ന വീഡിയോ ഉപയോഗിച്ച്‌ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അവര്‍ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നടന്ന പാര്‍ട്ടിയിലെ ദൃശ്യങ്ങളാണെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോൾ രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പരിഹസിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധി നേപ്പാളിലെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിശദീകരിച്ചു. നരേന്ദ്ര മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ല രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകയായ സുഹൃത്തിന്റെ വിവാഹത്തിനാണ് അദ്ദേഹം പോയത്. ക്ഷണിച്ച വിവാഹത്തില്‍ പങ്കെടുത്തത് കുറ്റകൃത്യം പോലെയാണ് ബിജെപി ചിത്രീകരിക്കുന്നതെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.