Follow the News Bengaluru channel on WhatsApp

സ്വർണക്കടത്ത്; രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റിലായി. ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയായ 26 കാരനും ഇതേ വിമാനത്തില്‍ വെള്ളിയാഴ്ച എത്തിയ കോഴിക്കോട് സ്വദേശിയായ 24 കാരനുമാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ റവന്യൂ ഡയറക്ട്രേറ്റ് ഓഫ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

വിമാനത്താവളത്തിലെത്തിയ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ നടത്തിയ പരിശോധനയിൽ ഇരുവരുടേയും അടിവസ്ത്രത്തിനിടയില്‍ സ്വര്‍ണം കുഴമ്പു രൂപത്തിലാക്കി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച പിടിയിലായ യുവാവില്‍ നിന്ന് 47.3 ലക്ഷം രൂപ വിലമതിക്കുന്ന 918 ഗ്രാം സ്വര്‍ണവും വെള്ളിയാഴ്ച പിടിയിലായ യുവാവില്‍ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 966 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. പിടിയിലായവര്‍ അന്താരാഷ്ട്ര സ്വര്‍ണ കടത്ത് റാക്കറ്റിന്റെ ഭാഗമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.