Follow the News Bengaluru channel on WhatsApp

ഓടി രക്ഷപ്പെടാൻ ശ്രമം; ആസിഡ് ആക്രമണ കേസിലെ പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ 25 കാരിയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ തമിഴ്‌നാട്ടില്‍ വെച്ച് പിടിയിലായ പ്രതിയെ കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ഇന്നലെ തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ നിന്ന് അറസ്റ്റിലായ പ്രതി നാഗേഷ് ബാബു(27) വിനെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.

പോലീസ് സംഘം കെങ്കേരിയിലെത്തിയപ്പോള്‍ തനിക്ക് മൂത്രമൊഴിക്കണമെന്നും വണ്ടി നിര്‍ത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. കെങ്കേരി മേല്‍പ്പാലത്തിന് അടുത്ത് പോലീസ് വാഹനം നിര്‍ത്തിയപ്പോൾ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ഇയാള്‍ ഒപ്പമുണ്ടായിരുന്ന കാമാക്ഷി പാളയ സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ മഹാദേവയ്യയേ കല്ലുകൊണ്ടാക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും നാഗേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്‍സ്‌പ്പെക്ടര്‍ പ്രശാന്ത് വലത് കാലിന് താഴെ വെടിവെക്കുകയായിരുന്നു.

വെടിയേറ്റ് പരിക്കേറ്റ നാഗേഷിനേയും കോണ്‍സ്റ്റബിള്‍ മഹാദേവയ്യയെയും ആര്‍.ആര്‍. നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏപ്രില്‍ 28 നാണ് നാഗേഷ് ബെംഗളൂരു സുങ്കതക്കട്ടയില്‍ വെച്ച് വിവാഹാഭ്യാര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ ആസിഡ് ഒഴിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 16 ദിവസത്തിന് ശേഷമാണ് ഇന്നലെ ഇയാള്‍ പിടിയിലായത്. സന്യാസിയുടെ വേഷത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോള്‍ ബെംഗളൂരുവില്‍ ചികിത്സയിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.