കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയക്കിടെ നടി മരിച്ചു; ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

ബെംഗളൂരു: അമിതവണ്ണവും കൊഴുപ്പും കുറയ്ക്കുന്നതിനായി ശസ്ത്രക്രിയക്ക് വിധേയയായ കന്നഡ നടി ബെംഗളൂരുവിൽ മരിച്ചു. ടെലിവിഷൻ താരവും മോഡലുമായ ചേതന രാജ് (22)ആണ് മരിച്ചത്. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ആരോപണവുമായി നടിയുടെ ബന്ധുക്കൾ രംഗത്തെത്തി.

തിങ്കളാഴ്ച രാവിലെ ബെംഗളൂരു രാജാജിനഗറിലെ നവരംഗ് തീയേറ്ററിന് എതിർ വശത്തുള്ള ഡോ. ഷെട്ടിസ് കോസ്‌മെറ്റിക് സെന്ററിൽ സുഹൃത്തുക്കളോടൊപ്പം നടി സർജറിക്കായി എത്തുകയായിരുന്നു. എന്നാൽ സർജറിക്ക് ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അവിടെ നിന്ന് അടിയന്തരമായി മഞ്ജുനാഥ നഗറിലെ കാഡെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരം 5.30 ഓടെ മെൽവിൻ എന്ന അനസ്തെറ്റിസ്റ്റാണ് ചേതനയെ അവിടെ എത്തിച്ചതെന്ന് കാഡെ ആശുപത്രി അധികൃതർ പറയുന്നു.

അതേ സമയം തങ്ങളെ അറിയിക്കാതെയാണ് മകൾക്ക് ചികിത്സ നൽകിയതെന്ന് നടിയുടെ പിതാവ് വരദരാജു പറഞ്ഞു. തിങ്കളാഴ്ച രാത്രി 9 മണിയായിട്ടും മകളെ കാണാതായതോടെ വിളിച്ചന്വേഷിച്ചപ്പോഴാണ് മരണ വാർത്ത അറിയുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് വീട്ടുകാരിൽ നിന്ന് സമ്മതം വാങ്ങിയിട്ടില്ലെന്നും ഡോ. ഷെട്ടിസ് കോസ്‌മെറ്റിക് സെന്ററിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജുനാഥ നഗറിലെ കാഡെ ഹോസ്പിറ്റലിൽ എത്തുന്നതിന് മുമ്പ് തന്നെ നടി മരിച്ചിരുന്നതായി കാഡെ ഹോസ്പിറ്റലിലെ ഐസിയു വിഭാഗത്തിലെ ഡോ. സന്ദീപ് പറഞ്ഞു. മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരണമെന്ന് ടെലിവിഷൻ താരങ്ങളുടെ സംഘടനകളും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

കളേഴ്‌സ് കന്നഡ ടെലിവിഷൻ ചാനലിൽ സംപ്രേക്ഷണം ചെയ്‌ത ഗീത, ദൊരേസാനി, ഒലവിന നിൽദാന  തുടങ്ങിയ സീരിയലുകളിൽ ചേതന അഭിനയിച്ചിട്ടുണ്ട്. ചില കന്നഡ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.