Follow the News Bengaluru channel on WhatsApp

തമിഴ്നാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു ,സീറ്റിൽനിന്ന് തെറിച്ച് ഡ്രൈവറും യാത്രക്കാരും; അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ച വൈകിട്ടോടെ സേലം ശങ്കരിക്ക് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട സ്വകാര്യ ബസിൽ സ്ഥാപിച്ച കാമറയിലാണ് കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

എതിർദിശയിൽ നിന്ന് വേഗതയിലെത്തിയ മറ്റൊരു ബസ് കാമറയുണ്ടായിരുന്ന ബസിലേക്ക് ഇടിച്ചു കയറുന്നതും ഡ്രൈവറും യാത്രക്കാരും സീറ്റിൽ നിന്ന് മുൻവശത്തെ ഗ്ലാസിന് മുകളിലേക്ക് തെറിച്ച് വീഴുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇടിയിൽ ബസ് തകരുന്നതും അപകടശേഷം നാട്ടുകാർ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ കാണാം. എതിർദിശയിൽനിന്നു വന്ന ബസ് ലെയ്ൻ തെറ്റിച്ചുവന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.

എടപ്പാടി-ശങ്കരി ഹൈവേയിലെ കോഴിപ്പണ്ണൈ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. 30 യാത്രക്കാരുമായി എടപ്പാടിയിൽ ശങ്കരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും 55 വിദ്യാർഥികളുമായി തിരുച്ചങ്കോട് നിന്ന് വരികയായിരുന്ന കെ.എസ്.ആർ കോളജിന്‍റെ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ സേലത്തെയും എടപ്പാടിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് ഡ്രൈവർ പി. അരുണാചലം (42), കോളജ് ബസ് ഡ്രൈവർ സി. ചിന്നക്കണ്ണൻ (60) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.