Follow the News Bengaluru channel on WhatsApp

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡികെ ശിവകുമാറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവകുമാറിന് കര്‍ണാടകയിലും ഡല്‍ഹിയിലും അനധികൃത സ്വത്തുക്കളുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2019ൽ ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ നിലവിൽ ജാമ്യത്തിലാണ് ശിവകുമാർ. ഡൽഹി ഹൈക്കോടതിയാണ് കേസിൽ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഡൽഹി കോടതിയിൽ പ്രോസിക്യൂഷൻ പരാതി നൽകിയിരിക്കുന്നത്. ശിവകുമാറും കൂട്ടാളി എസ് കെ ശർമ്മയും മറ്റ് മൂന്ന് പ്രതികളുടെ സഹായത്തോടെ ഹവാല വഴി സ്ഥിരമായി കണക്കിൽപ്പെടാത്ത പണം കടത്തിയെന്നാണ് ഐടി വകുപ്പിന്‍റെ ആരോപണം2018 സെപ്റ്റംബറിലാണ് അന്വേഷണ ഏജൻസി (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്‌തത്. ശിവകുമാറിന്‍റെ മകൾ ഐശ്വര്യയും കോൺഗ്രസ് എംഎൽഎ ലക്ഷ്‌മി ഹെബ്ബാൾക്കറും ഉൾപ്പെടെ നിരവധി ആളുകളെയും ഏജൻസി ചോദ്യം ചെയ്‌തിരുന്നു.

2017ൽ ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇഡി പിടിച്ചെടുത്തത് സുഹൃത്തായ വ്യവസായിയുടെ പണമെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. 2017ൽ ഡികെ ശിവകുമാർ കർണാടകയിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ശിവകുമാർ ആവർത്തിച്ചു. മനസാക്ഷിക്ക് നിരക്കാത്തതൊന്നും താൻ ചെയ്തിട്ടില്ല, ആരേയും ബുദ്ധിമുട്ടിക്കാനൊ വഞ്ചിക്കാനൊ തയ്യാറല്ല. അങ്ങനെയൊരു ജീവിതം തനിക്ക് ആവശ്യമില്ലെന്നും ഇ‍ഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.