Follow the News Bengaluru channel on WhatsApp

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബെംഗളൂരുവില്‍ പരിസ്ഥിതി ബോധവല്‍ക്കരണവും വൃക്ഷതൈകളുടെ സൗജന്യ വിതരണവും നടത്തുന്നു

ബെംഗളൂരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യൂ.എം.എഫ്) ബെംഗളൂരുവില്‍ പരിസ്ഥിതി ബോധവല്‍ക്കരണവും വൃക്ഷതൈകളുടെ സൗജന്യ വിതരണവും നടത്തുന്നു. മരക്കാടുകളും അവയുടെ സംരക്ഷണവും ലക്ഷ്യം വച്ചുകൊണ്ട് അമ്മമരക്കാവ് എന്ന പേരില്‍ പ്രത്യേക പദ്ധതിയും ഇത്തവണ സ്‌കൂളുകളില്‍ ആരംഭിക്കുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യമായി നല്‍കുന്ന വൃക്ഷ തൈകള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി വച്ചു പിടിപ്പിക്കുകയും, മക്കള്‍ അവ സ്വന്തമായി കരുതി പരിപാലിക്കുകയും ചെയ്യേണ്ട ഒരു നീണ്ട സമയബന്ധിത പദ്ധതിയാണിത്.

സ്‌കൂളുകളെ കൂടാതെ റെസിഡന്‍സ് ലേഔട്ടുകള്‍, സംഘടനകള്‍, മലയാളം മിഷന്‍ പഠന കേന്ദ്രങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കും തൈകള്‍ക്കായി സമീപിക്കാവുന്നതാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ, സഹജീവികളുടെ, ജീവജാലങ്ങളുടെ, പ്രകൃതിയുടെ, ഭൂമിയുടെ തന്നെ ഭാവി സുരക്ഷക്കുവേണ്ടി എല്ലാവരും ഈ ഉദ്യമത്തിന്റെ ഭാഗമാവണമെന്ന് ഡബ്‌ള്യൂ.എം.എഫ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9513300101

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.